April 23, 2024

രോഗികള്‍ക്ക് ആശ്വാസമായി തരുവണയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ്.

0
Whatsapp Image 2018 12 22 At 13.19.48
തരുവണ;രോഗികളെ പരിശോധിച്ച് രോഗ നിര്‍ണ്ണയവും സൗജന്യമായി മരുന്നും  അര്‍ഹതപ്പെട്ടവര്‍ക്ക് തുടര്‍ ചികിത്സയും ഉറപ്പ് നല്‍കിക്കൊണ്ട് നടത്തിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി. ഈ മാസം 25 ന് നടത്തുന്ന പള്ളിയാല്‍ കുടുംബ സംഗമത്തിന്റെ ഭാഗമായുള്ള സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ചാണ് തരുവണയില്‍ ബത്തേരി ഇഖ്‌റഅ് ആശുപത്രി , കോഴിക്കോട് അല്‍സലാമ കണ്ണാശുപത്രി എന്നിവയുമായി സഹകരിച്ചു  മെഡിക്കല്‍ ക്യമ്പ് നടത്തിയത്.700 ഒളം രോഗികളാണ് ക്യമ്പിലെത്തിയത്.
     ആധുനിക പരിശോധനാ സൗകര്യങ്ങളോടെ കാര്‍ഡിയോളജി,സ്‌കിന്‍,ഓര്‍ത്തോ,ഗൈനക്കോളജി,ഡെന്റല്‍,ജനറല്‍ മെഡിക്കല്‍,കണ്ണ് എന്നിവയുടെ ഡോക്ടര്‍മാരാണ് ക്യാമ്പില്‍ പങ്കെടുത്ത് രോഗികളെ പരിശോധിച്ചത്.പരിശോധനാകുറിപ്പ് ശേഖരിച്ച് രോഗികള്‍ക്കാവശ്യമായ മരുന്നുകള്‍ അടുത്ത ദിവസം രോഗികളുടെ വീടുകളിലെത്തിക്കും.തുടര്‍ ചികിത്സ ആവശ്യമുള്ള നിര്‍ധനര്‍ക്ക് അതിനുള്ള സൗകര്യങ്ങളും ക്യമ്പിന്റെ സംഘാടകര്‍ ഏര്‍പ്പെടുത്തും.രാവിലെ നടന്ന ചടങ്ങില്‍  ജില്ലാ ആശുപത്രി സൂപ്രണ്ട് വി ജിതേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ഡോ.നൗഷാദ് അദ്ധ്യക്ഷം വഹിച്ചു.ഡോ.മന്‍സൂര്‍, ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു.മെഡിക്കല്‍ ക്യാമ്പിന് അബു മീത്തല്‍.ബക്കര്‍ പി., നാസര്‍ പി,തുടങ്ങിയവര്‍ നേതൃത്വം നല്‍കി.കുടുംബസംഗമത്തോടനുബന്ധിച്ച് റിക്കാര്‍ഡ് ദാതാക്കളെ പങ്കെടുപ്പിച്ച്   കഴിഞ്ഞ ദിവസം രക്തദാനക്യാമ്പും സംഘടിപ്പിച്ചിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *