April 25, 2024

സ്നേഹമഴ പൊഴിച്ച് തരിയോട് ജി എല്‍ പി സ്കൂളിലെ മുത്തശ്ശിക്കൂട്ടം

0
Picsart 12 22 04.32.38 Resized
കാവുംമന്ദം: വിദ്യാർത്ഥികളുടെ അമ്മൂമ്മമാരുടെ സംഗമ വേദിയൊരുക്കി തരിയോട് ജി എല്‍ പി സ്കൂളില്‍ സംഘടിപ്പിച്ച മുത്തശ്ശിക്കൂട്ടം പരിപാടി സ്നേഹത്തിന്റെയും കരുതലിന്റെയും  നേർസാക്ഷ്യങ്ങളായി. അറുപതു വയസ്സ് മുതൽ എൺപത്തിയഞ്ചു വയസ്സ് വരെയുള്ള മുത്തശ്ശിമാർ പങ്കെടുത്ത മുത്തശ്ശിക്കൂട്ടം പരിപാടി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ജിന്‍സി സണ്ണി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്‍റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ വിദഗ്ദന്‍ കെ എച്ച് ജറീഷ് മുഖ്യപ്രഭാഷണം നടത്തി.
മുത്തശ്ശിക്കൂട്ടം പരിപാടിയിലൂടെ
തരിയോട് ജി എൽ പി സ്കൂളിൽ പെയ്തിറങ്ങിയത് മുത്തശ്ശിമാരുടെ സ്നേഹ മഴയായിരുന്നു. ചാരം മൂടിക്കിടന്നിരുന്ന തങ്ങളുടെ വിദ്യാലയ സ്മരണകളും അനുഭവങ്ങളും പങ്കു വെച്ചപ്പോൾ കേട്ടു നിന്ന കുട്ടികളും രക്ഷിതാക്കളും വിസ്മയിച്ചു പോയി.  സ്നേഹം പുറത്തു കാണിക്കാൻ കഴിയാതിരുന്ന പഴയ അച്ഛനമ്മമാരിൽ നിന്നും മാറി പുതുതലമുറയിലെ മക്കളെ സ്നേഹത്തിന്റെയും കരുതലിന്റെയും ചരടിൽ ബന്ധിപ്പിച്ചു നിർത്തിയില്ലങ്കിൽ അവർ സമൂഹത്തിന്റെ ചതിക്കുഴികള വീണുപോകുമെന്ന സത്യം എല്ലാവരും അറിയണമെന്നും  മുത്തശ്ശിക്കൂട്ടം പറഞ്ഞു വെച്ചു. രാവിലെ അത്യാദരപൂര്‍വ്വം ഓരോ മുത്തശ്ശിമാരെയും സ്വീകരിച്ചാനയിച്ച് വേദിയിലെത്തിച്ച് ക്രിസ്തുമസ് മധുരം നല്‍കിയും കലാപരിപാടികള്‍ അവതരിപ്പിച്ചും അനുഭവങ്ങള്‍ പങ്ക് വെച്ചും പിന്നെ ഉച്ച ഭക്ഷണവും കഴിച്ച് പിരിയുമ്പോള്‍ വീണ്ടും ഇത്തരം കൂട്ടായ്മകള്‍ സംഘടിപ്പിക്കണമെന്ന സ്നേഹാഭ്യാര്‍ത്ഥനകളായിരുന്നു ആ സ്നേഹ നിധികള്‍ പിരിഞ്ഞത്.

പ്രധാനാധ്യാപിക വത്സ പി മത്തായി, എം പി കെ ഗിരീഷ് കുമാർ, എം എ ലില്ലികുട്ടി, കെ സന്തോഷ്‌, സജിഷ പ്രശാന്ത്, ഹാജിറ സിദ്ധിക്ക്, ശശികുമാർ, പി ബി അജിത, ടി സുനിത, സി സി ഷാലി, എം മാലതി, എൻ കെ ഷമീന, വി പി ചിത്ര തുടങ്ങിയവര്‍ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *