April 19, 2024

ജനാധിപത്യ കേരള കോൺഗ്രസ് ശ്രദ്ധക്ഷണിക്കൽ സദസ്സ് നടത്തി.

0
Img 7255 Copy

 

മാനന്തവാടി – കല്ലോടി – കുറ്റ്യാടി – പേരാമ്പ്ര വഴി കോഴിക്കോട്ടേക്ക് തിരിച്ച് മാനന്തവാടിക്കും കൂടുതൽ  കെ.എസ്.ആര്‍ടി.സി ബസ് സർവീസുകൾ ആരംഭിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലോടിയിൽ സംഘടിപ്പിച്ച ശ്രദ്ധക്ഷണിക്കൽ സദസ്സ് അധികൃതരോട് ആവശ്യപ്പെട്ടു. ഇപ്പോൾ ഒരു സർവീസ് മാത്രമാണ് ഈ വഴിനടത്തുന്നത് ഇത് തികച്ചും അപര്യാപ്തവും ഈ ഭാഗത്തെ യാത്രക്കാരോട് കാണിക്കുന്ന കടുത്ത അവഗണനയുമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. മാനന്തവാടിയിൽ നിന്ന് വെള്ളമുണ്ട വഴി ധാരാളം ബസ്സുകള്‍ ഇപ്പോള്‍ സർവീസുകൾ നടത്തുന്നുണ്ട്. ഈ റൂട്ടിനെ അപേക്ഷിച്ച് കല്ലോടി വഴിക്ക് കിലോമീറ്റർ ദൂരം കുറവും കൂടാതെ കുറ്റ്യാടി നിന്നുള്ള പ്രൈവറ്റ് വാഹനങ്ങളും ടാക്സികളും മറ്റും മാനന്തവാടിയിൽ എത്തുന്നതും കല്ലോടി വഴിയാണ്കാലവർഷക്കെടുതിയിൽ വയനാട് ഒറ്റപ്പെട്ടപ്പോൾ മാനന്തവാടിയിൽ നിന്നുള്ള മുഴുവൻ സർവ്വീസുകളും ഈ വഴിയാണ് തിരിച്ചുവിട്ടത്. ഈ റോഡിന്‍റെ അറ്റകുറ്റപ്പണി വേഗത്തിൽ പൂര്‍ത്തിയാക്കണമെന്നും, പാലാ, കോട്ടയം ഭാഗത്തേക്കു കൂടി ഈ വഴി ദീർഘദൂര സർവീസ് ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പാണ്ടിക്കടവില്‍ നിന്ന് രണ്ടേനാല്‍ ഭാഗത്തേക്കുള്ള റോഡ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനം നടന്നിട്ട് ഒരു വർഷം കഴിഞ്ഞിട്ടും പണി പൂർത്തിയാക്കാതെ കോൺട്രാക്ടറും ബന്ധപ്പെട്ട പി.ഡബ്ലു.ഡി ഉദ്യോഗസ്ഥരും ജനങ്ങളുടെ ക്ഷമ ഇനിയും പരീക്ഷിക്കരുത് എന്ന് യോഗം മുന്നറിയിപ്പ് നൽകി. യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് ലോറൻസ് കെ.ജെ. അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ.എ ആൻറണി ശ്രദ്ധക്ഷണിക്കല്‍ സദസ്സ് ഉദ്ഘാടനം ചെയ്തു. എ.പി.കുര്യാക്കോസ്, ജോസ് വി.എം., പീറ്റർ എം.പി, അനൂപ് തോമസ്, ജോസ് എ.പി, സാബു സി.കെ. , ജോയി ചിറ്റാട്ടുകര, ജോബി ജോസഫ്, ബിനോയ് ജോസഫ്, തങ്കച്ചൻ ടി.കെ, ജോസഫ് കെ.എം.  കുര്യൻ പാറയ്ക്കൽ എന്നിവർ എന്നിവർ പ്രസംഗിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *