April 25, 2024

എൻ.എസ്.എസ് യൂണിറ്റ് സഹവാസ ക്യാമ്പിന് പെരുന്തട്ട ജി.യു.പി സ്കൂളിൽ തുടക്കമായി.

0
Img 0778
കൽപ്പറ്റ: സംസ്ഥാനതല ഉദ്ഘാടനത്തോടെ കൽപ്പറ്റ എസ്.കെ. .എം.ജെ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് സഹവാസ ക്യാമ്പിന് പെരുന്തട്ട ജി.യു.പി സ്കൂളിൽ  തുടക്കമായി.  സ്കൂൾ അങ്കണത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മാനന്തവാടി എം.എൽ.എ ഒ. ആർ. കേളു ഉദ്ഘാടനം നിർവഹിച്ചു.  കൽപ്പറ്റ നഗരസഭ ചെയർപേഴ്സൻ സനിത ജഗദീഷ് അധ്യക്ഷത വഹിച്ചു, പ്രസിദ്ധ ചലച്ചിത്ര താരം അബുസലീം എൻഎസ്എസ് വളണ്ടിയർമാർക്കുള്ള ബാഡ്ജ് വിതരണോൽഘാടനം നിർവഹിച്ചു. 
പ്രളയാനന്തര നവകേരള സൃഷ്ടിക്കായി നാടൊന്നാകെ കൈകോർക്കുമ്പോൾ എസ് കെ എം ജെ സ്കൂൾ എൻഎസ്എസ് യൂണിറ്റ് മറ്റൊരു ദൗത്യം കൂടി പൂർത്തീകരിക്കുകയാണ്. നാഷണൽ സർവീസ് സ്കീമിൻ്റെ 'അഭയം' പദ്ധതിയുടെ ഭാഗമായി പെരിന്തട്ടയിലെ ലക്ഷ്മിയമ്മയ്ക്ക് വീട് നിർമിച്ചു നൽകുന്ന സംരംഭത്തിലും യൂണിറ്റ് പ്രധാന പങ്കാളിയാണ്. നിർമ്മാണ സാമഗ്രികൾ എത്തിച്ചു നൽകുന്നതു മുതൽ പൂർത്തീകരണം വരെയുള്ള വിവിധ ഘട്ടങ്ങളിൽ യൂണിറ്റാണ് മുഴുവൻ പങ്കും വഹിച്ചത്. ക്യാമ്പിൻ്റെ ഭാഗമായി 'സുഭിക്ഷം' 'സമദർശൻ' 'അക്ഷരദീപം' എന്നീ പദ്ധതികളും എൻഎസ്എസ് വളണ്ടിയർമാർക്ക് വിവിധ മേഖലകളിൽ പരിശീലനം സംഘടിപ്പിക്കുന്നു. 
ക്യാമ്പ് ഡിസംബർ 28ന് വൈകുന്നേരം സമാപിക്കും.
ഉദ്ഘാടന ചടങ്ങിൽ
സ്കൂൾ പ്രിൻസിപ്പാൾ  എ. സുധാറാണി, നഗരസഭാ വൈസ് ചെയർപേഴ്സൻ  ആർ. രാധാകൃഷ്ണൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ .ഉമൈബ മൊയ്തീൻകുട്ടി, നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ . ടി മണി, കൗൺസിലർമാരായ .ഗിരീഷ്,   കെ.ടി. ബാബു, .ഹാരിസ് വി,  റഷീദ് വിഎം എന്നിവരും, എൻഎസ്എസ് റീജ്യനൽ കൺവീനർ .മനോജ് കെ,  ജില്ലാ കൺവീനർ   ജോസഫ് എം ജെ, എസ്കെഎംജെ ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട്  നൗഷാദ് പി സി, വൈസ് പ്രസിഡണ്ട്  ഷാജു കുമാർ കെ സി, ജിയുപിഎസ് പെരുന്തട്ട പിടിഎ പ്രസിഡണ്ട്  മൊയ്തീൻ വികെ ഹെഡ്മിസ്ട്രസ്  ലതികാ സി എം, എസ്. എം. സി. ചെയർമാൻ
 അൻവർ എൻ , മദർ പിടിഎ പ്രസിഡണ്ടുമാരായ   ബിനി എ. ആർ   രശ്മി സി ആർ, എൻഎസ്എസ് വളണ്ടിയർ ലീഡർ കുമാരി അഞ്ജന എം ബി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ  ശ്യാൽ കെ എസ് എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *