April 19, 2024

പനമരത്ത് പ്രളയബാധിതർക്ക് ടെഫ വില്ലേജ്: ശിലാസ്ഥാപനം മന്ത്രി ടി പി രാമകൃഷ്ണൻ നിർവ്വഹിച്ചു .

0
Img 20181224 Wa0022
 
പ്രളയം തകർത്ത വയനാട്ടിനൊരു കൈതാങ്ങായ്  പനമരത്ത് പുറം പോക്കിൽ താമസിച്ചിരുന്ന ഇരുപത് നിർധനരായ   കുടുംബങ്ങൾക്കുള്ള പുനരധിവാസപദ്ധതിയുടെ  ശിലാസ്ഥാപനം ഇന്ന്  (തിങ്കളാഴ്ച)കാലത്ത് 9 മണിക്ക്  ബഹു.തൊഴിൽ, എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ നിർവ്വഹിച്ചു. 
20 വീടുകളൾക്കുള്ള തറക്കല്ലിടൽ കർമ്മം  ഡോക്ടർ കെ.പി ഹുസൈൻ (ഫാത്തിമ  ഹെൽത്ത് കെയർ യു എ ഇ ) നിർവ്വഹിച്ചു.
കോഴിക്കോട് തെക്കെപ്പുറം പ്രവാസി ഫുട്ബോൾ അസോസിയേഷൻ    ( ടെഫ ) യുടെ നേതൃത്വത്തിൽ ആരംഭിച്ച  പുനരധിവാസ പദ്ധതിയുടെ  പ്രവർത്തനങ്ങളെ മന്ത്രി ടിപി രാമകൃഷ്ണൻ പ്രശംസിച്ചു.
പുറംബോക്കിൽ താമസിച്ചിരുന്ന ഇരുപത് കുടുംബങ്ങളാണ് ഈ പദ്ധതിയുടെ    ഗുണഭോക്താക്കൾ എന്നതും  ഈ ഒരു  കൂട്ടായ്മയുടെ മികവ് വർദ്ധിക്കുന്നൂ.. 
     ജാതിമത ചിന്തകൾക്ക് അതീതമായി ഉപഭോക്താക്കൾക്കളെ കണ്ടെത്തിയ ഇവർ ജില്ലകൾ കടന്നു വയനാട്ടിലെത്തി മനുഷ്യത്വത്തിനു ദേശങ്ങളില്ലന്നു തെളിയിച്ചു.  
 
   ഇത്തരം പ്രവർത്തനങ്ങൾക്ക് ഗവൺമെന്റ് ഭാഗത്തു നിന്ന് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കാൻ ഞങ്ങൾ ബാധൃസ്ഥരാണെന്നും മന്ത്രി പറഞ്ഞു.
     ഫുട്ബോൾ മത്സരങ്ങൾ മാറ്റിവച്ച് ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി മുന്നിട്ടിറങ്ങിയ ഈ സംഘാകരെ മുഖ്യാതിഥി ഡോക്ടർ കെ പി ഹുസൈൻ മുക്തകണ്ഠം പ്രശംസിച്ചു.
    ജില്ലാപഞ്ചായത്ത്  പ്രസി. കെബി.നസീമ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാർ , പനമരം പഞ്ചായത്ത് വൈസ് പ്രസി. മോഹനൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു 
      നവകേരളപദ്ധതിയുടെ ഭാഗമായി കോഴിക്കോട്ടെ പ്രമുഖ  പ്രവാസിസംഘടനയയ  തെക്കെപ്പുറം പ്രവാസി ഫുട്ബോൾ അസോസിയേഷന്റെ
(TEFA ) നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനത്തിനു കൈകോർത്തിറങ്ങിയ മറ്റു സംഘടനകളായ കാസർകോട്ടെ കോട്ടികുളം കേന്ദ്രമായി പ്രവർത്തിക്കുന്ന KISWA  , ചാലിക്കര കേന്ദ്രമായി പ്രവർത്തിക്കുന്ന  INSIGHT PALACHOLA ,
  പേരാമ്പ്രയിലെ വെള്ളിയൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന    MUHAISE FOUNDATION,
   ദുബായ്കേന്ദ്രമായിപ്രവർത്തിക്കുന്ന FATHIMA HEALTH CARE , HUSSAIN  CHARITABLE TRUST,    കോഴിക്കോട്ടെ  HELPING HANDS, റൂഫ് ടെക്ക് പ്രൈവറ്റ് ലിമിറ്റഡ് കണ്ണൂർ,   എന്നിവരുടെ സഹകരണത്തോടേയാണ് പദ്ധതി നടപ്പിൽ വരുത്തുന്നത്.
  പദ്ധതി പ്രദേശത്ത്  20കുടുംബംങ്ങൾക്ക് ആവശ്യമായ തൊഴിൽ പരിശീലന കേന്ദ്രവും ഉപകരണങ്ങളും ലഭൃമാകുമെന്ന് ദുബായ്  കേന്ദ്രമായി പ്രവർത്തിക്കുന്ന സാമ്പത്തിക വിദഗ്ധൻ കെ വി ശംസുദ്ദീൻ പ്രഖ്യാപിച്ചു..
ടെഫ വില്ലേജ് ചെയർമാൻ ആദം ഒജി.അധ്യക്ഷത വഹിച്ച ചടങ്ങിൽ വർക്കിംഗ് ചെയർമാൻ യൂനുസ് പി വി പ്രോജക്റ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. കോ ഓർഡിനേറ്റർ കെ എം നസീർ സ്വാഗതവും ട്രഷറർ ടി കെ നൗഷാദ്  നന്ദിയും പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *