March 29, 2024

ഹർത്താലിനെതിരെ കെ.സി.വൈ. എം: ഇടവക തലത്തിൽ ക്യാമ്പയിൻ നടത്തും

0
Img 20181223 Wa0014
ഹർത്താലിനെതിരെ കെ.സി.വൈ. എം: ഇടവക തലത്തിൽ ക്യാമ്പയിൻ നടത്തും. 

 മാനന്തവാടി : കെ.സി.വൈഎം മാനന്തവാടി രൂപത വാർഷിക സെനറ്റും തെരഞ്ഞെടുപ്പും ദ്വാരക പാസ്റ്ററൽ സെന്ററിൽ വെച്ച് നടന്നു. വ്യക്തിപരമായ മേഖലകളെയും സാമ്പത്തികമായ മേഖലകളേയും ബാധിക്കുന്ന തരത്തിൽ വ്യത്യസ്തങ്ങളായ രാഷ്ട്രീയ പാർട്ടികളും സംഘടനകളും നടത്തുന്ന അനാവശ്യ ഹർത്താലുകൾ ജനങ്ങൾ അനുകൂലിക്കേണ്ടതില്ലെന്നും  അനാവശ്യ ഹർത്താലുകൾക്കെതിരേ ഇടവകകളിലും പൊതു സ്ഥലങ്ങളിലും  ക്യാമ്പയിനുകൾ സംഘടിപ്പിക്കുമെന്നും കെസിവൈഎം മാനന്തവാടി രൂപത  വാർഷിക സെനറ്റ്   യോഗത്തിൽ അധ്യക്ഷതവഹിച്ച കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ജിഷിൻ മുണ്ടയ്ക്കാതടത്തിൽ  അഭിപ്രായപ്പെട്ടു. ഓരോ ഹർത്താലുകളും ജന ജീവിതങ്ങളെ എത്രത്തോളമാണ് ബാധിക്കുന്നത് എന്ന് തിരിച്ചറിയാതെ വ്യക്തി താല്പര്യങ്ങളിലും നടത്തുന്ന അനാവശ്യ ഹർത്താലുകൾ കെ.സി.വൈ.എം ശക്തമായി എതിർക്കുകയും അവയോട് യുവജനങ്ങൾ സഹകരിക്കുകയില്ലെന്നും കെ.സി.വൈ.എം മാനന്തവാടി രൂപത വാർഷിക സെനറ്റിൽ  തീരുമാനിച്ചു. ജനസേവനമെന്ന പേരിൽ രാഷ്ട്രീയ ലാഭത്തിന് വേണ്ടി രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന ഇത്തരത്തിലുള്ള കപട നിലപാടുകൾ ഖേദകരമാണെന്ന് രൂപത ഡയറക്ടർ ഫാദർ റോബിൻ പടിഞ്ഞാറയിൽ അഭിപ്രായപ്പെട്ടു. മാനന്തവാടി രൂപത മിഷൻ ലീഗ് ഡയറക്ടർ ഫാദർ ഷിജു ഐക്കരക്കാനായിൽ വർഷിക സെനറ്റ്  ഉദ്ഘാടനം ചെയ്തു സംസാരിച്ചു.  യുവജനങ്ങൾ കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി പ്രവർത്തിക്കുന്നവരും  അർപ്പണബോധമുള്ള വരും മനുഷ്യ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന പ്രവണതകളെ എതിർത്ത് തോൽപ്പിക്കുന്ന വരും ആകണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. രൂപത ജനറൽ സെക്രട്ടറി സുബിൻ ജോസ് യോഗത്തിന് സ്വാഗതമാശംസിച്ചു. വൈസ് പ്രസിഡണ്ട് റോസ്മേരി തേറുകാട്ടിൽ, സെക്രട്ടറിമാരായ ജിജോ താന്നിവേലി, അലീന ജോയി പണ്ടിയാംപറമ്പിൽ കോർഡിനേറ്റർ ആൽഫിൻ  അമ്പാറയിൽ, ആനിമേറ്റർ സിസ്റ്റർ സ്മിത എസ് എ ബി എസ് എന്നിവർ സംസാരിച്ചു.വിവിധ മേഖലകളിൽ നിന്നുള്ള ഭാരവാഹികൾ മീറ്റിംഗിൽ പങ്കെടുത്തു.
 വിശ്വാസ യുവത്വം സമൂഹ സമുദ്ധാരണത്തിന് എന്ന പഠന വിഷയത്തെ മുൻനിർത്തി  കെസിവൈഎം മാനന്തവാടി രൂപത രജതജൂബിലി വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ പ്രസ്ഥാനത്തെ നയിക്കുന്നതിനായി വാർഷിക സെനറ്റിൽ വെച്ച് പുതിയ നേതൃത്വം തിരഞ്ഞെടുക്കപ്പെട്ടു.  2019ലെ രൂപത പ്രസിഡന്റായി എബിൻ മുട്ടപ്പള്ളി വൈസ് പ്രസിഡണ്ടായി ഗ്രാലിയ അന്ന അലക്സ് ജനറൽ സെക്രട്ടറി ജിഷിൻ മുണ്ടയ്ക്കാതടത്തിൽ, സെക്രട്ടറിമാരായി റ്റോബി കൂട്ടുങ്കൽ, ചിപ്പി കളമ്പുകാട് , കോർഡിനേറ്റർ  റ്റിബിൻ പാറയ്ക്കൽ, ട്രഷററായി ജിയോ  മച്ചുകുഴിയിൽ എന്നിവരെയും തെരഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *