April 17, 2026

പ്രളയ ബാധിതര്‍ക്ക് പച്ചക്കറിത്തോട്ടം സമ്മാനിച്ച് എന്‍ എസ് എസ് ടീം.

0
IMG-20181226-WA0020
By ന്യൂസ് വയനാട് ബ്യൂറോ

കാവുംമന്ദം: പ്രളയത്തില്‍ സകലതും നഷ്ടപ്പെട്ട തരിയോട് പഞ്ചായത്തിലെ പൊയില്‍ കോളനിയിലെ മുഴുവന്‍ വീടുകളിലും  പച്ചക്കറിത്തോട്ടങ്ങള്‍ നിര്‍മ്മിച്ച് നല്‍കി പടിഞ്ഞാറത്തറ ജി എച്ച് എസ് എസിലെ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ മാതൃകയായി. പച്ചക്കറി തോട്ട നിര്‍മ്മാണം പാലിയേറ്റീവ് സെക്കണ്ടറി യൂണിറ്റ് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ പി.ജി സതീഷ് ‍ അദ്ധ്യക്ഷത വഹിച്ചു. എം ശിവാനന്ദന്‍, പി കാസിം, തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രളയ കാലത്ത് ഏറ്റവും ദുരിതം ബാധിച്ച പ്രദേശമാണ് തരിയോട് പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ ഉള്‍പ്പെട്ട പൊയില്‍ കോളനി. ആദിവാസി കുടുംബങ്ങള്‍ അടക്കം നിരവധി കുടുംബങ്ങള്‍ നിരവധി ആഴ്ച്ചകള്‍ അഭയം പ്രാപിച്ചത് ദുരിതാശ്വാസ ക്യാമ്പുകളിലായിരുന്നു. പച്ചക്കറികളടക്കമുള്ള എല്ലാ കൃഷികളും നഷ്ടപ്പെട്ടു പോയ ഈ പ്രദേശത്തുകാര്‍ക്ക് വലിയൊരാശ്വാസമായി മാറി എന്‍ എസ് എസ് ക്യാമ്പംഗങ്ങളുടെ പച്ചക്കറി കൃഷിയൊരുക്കല്‍. തരിയോട് ഗവ ഹയര്‍സെക്കണ്ടറി സ്കൂളിലാണ് സപ്തദിന ക്യാമ്പ് നടക്കുന്നത്. തോട്ടം നിര്‍മ്മാണത്തിന് സാന്ദ്ര സെബാസ്റ്റ്യൻ, അബിൻ ബിജു, കൃഷ്ണപ്രിയ, സൂര്യ സുബ്രഹ്മണ്യൻ, അൻസില, നിത്യ, റമീസ തുടങ്ങിയവര്‍ നേതൃത്വം നല്‍കി…

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *