April 18, 2024

പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സഹായ ഹസ്തവുമായി അദ്വൈതാശ്രമം

0
Img 20181226 Wa0018
കൽപ്പറ്റ : പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങാവുകയാണ്  അദ്വൈതാശ്രമം.എടഗുനി കോളനിയിൽ പുനർ നിർമ്മിച്ച പതിനൊന്ന് വീടുകളുടെ താക്കോൽദാനം ഈ മാസം മുപ്പതിന് ജില്ലാ സബ് കലക്ടർ എൻ എസ് കെ ഉമേഷ്നടത്തും.
കേരളത്തെയാകെ ബാധിച്ച വെള്ളപ്പൊക്കത്തിൽ വീടുകൾ നഷ്ടപ്പെട്ട കൽപ്പറ്റ എടഗുനി കോളനിയിലെ 11 വീടുകളുടെ പുനർനിർമാണം സേവാ പ്രവർത്തനങ്ങളുടെ ഭാഗമായി ശ്രീ ശങ്കര ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റെടുത്തിരുന്നു. കേരള സർക്കാരിൻറെ 'വി ഫോർ വയനാട്' പദ്ധതിയുമായി സഹകരിച്ച് കോളനിയിലെ എല്ലാ വീടുകളുടെയും പുനർനിർമാണം പെട്ടെന്നുതന്നെ ആരംഭിക്കുകയും ചെയ്തു. ഇതുകൊണ്ടുതന്നെ പ്രസ്തുത വീടുകളുടെ പുനർനിർമ്മാണം ഉദ്ദേശിച്ച സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ ട്രസ്റ്റിന് സാധിച്ചു.കൽപ്പറ്റ മുനിസിപ്പൽ ചെയർപേഴ്സൺ സനിത ജഗദീഷ് പരിപാടി ഉദ്ഘാടനം ചെയ്യും. സ്വാമി ചിദാനന്ദ പുരി ചടങ്ങിന് അധ്യക്ഷത വഹിക്കും.പ്രമുഖ ചലച്ചിത്ര സംവിധായകൻ അലി അക്ബർ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ മീനങ്ങാടി നരനാരായണ അദ്വൈതാശ്രമത്തിലെ ബ്രഹ്മചാരി വേദചൈതന്യ സ്വാഗതം പറയും.
    
–      കെ.ജാഷിദ്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *