June 20, 2026

ലഹരി മാഫിയകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം:മൈത്രീ ഗ്രാമം റസിഡന്റ്‌സ് അസോസിയേഷന്‍

0
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി:പരിസര പ്രദേശങ്ങളിലും പിടിമുറുക്കുന്ന ലഹരി മാഫിയകള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് മീനങ്ങാടി ഹൈസ്‌കൂള്‍ പരിസരത്തെ മൈത്രീ ഗ്രാമം റസിഡന്റ്‌സ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു.വിദ്യാര്‍ഥികള്‍ക്കു പോലും ലഹരി വസ്തുക്കള്‍ എത്തിച്ചു നല്‍കുന്ന സംഘങ്ങള്‍ പെരുകി വരുന്നത് ഉത്കണ്ഠാജനകമാണ്.   കെ. നൂര്‍ജഹാന്‍ ടീച്ചര്‍ അധ്യക്ഷത വഹിച്ചു.തോമസ് തെക്കേവീട്ടില്‍, വി.എച്ച്. ഇല്യാസ് അക്ബര്‍, കെ.പി.രഘ്‌നേഷ്, കെ.എന്‍.ഷാബു, കെ.എസ്.സജീഷ്, എന്നിവര്‍ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി കെ.എം.സജി. (പ്രസി), എസ്.ശിവകല, കെ. നിസാര്‍ (വൈസ്. പ്രസി) വി.പി.ഷാജി,  (സെക്ര.) എം.എന്‍. മനു, ആരോമല്‍ ജെ. ചന്ദ്ര (ജോ. സെക്ര), ഡോ.ബാവ.കെ.പാലുകുന്ന് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *