April 17, 2026

ചുരം സംരക്ഷണ സമിതിയുടെ സഹകരണത്തോടെ എന്‍.എസ്.എസ് വളന്റിയേഴ്‌സ് താമരശ്ശേരി ചുരം ശുചീകരിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി:താമരശ്ശേരി ചുരം മലിനമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ താമരശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ് വളന്റിയേഴ്‌സ് വയനാട് ചുരം മലിനമുക്തമാക്കല്‍ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി വയനാട് ചുരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് താമരശ്ശേരി ചുരത്തിലെ മാലിന്യ പ്രശ്‌നങ്ങളില്‍ ഗതാഗതക്കുരുക്കിലും പ്രകൃതിദുരന്തമുഖങ്ങളിലും നിസ്വാര്‍ത്ഥ സേവനം കാഴ്ചവെയ്ക്കുന്ന ചുരം സംരക്ഷണ സമിതി പ്രവര്‍ത്തരെ ആദരിച്ചു. താമരശ്ശേരി റേയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അബ്ദുല്‍ ലത്തീഫിന്റെ പൂര്‍ണ്ണ സഹകരണവും ചുരം സംരക്ഷണ സമിതിയുടെ സഹായത്തോടെയും ബാലുശ്ശേരി ഗവ: കോളേജ്, ബൈത്തുല്‍ ഇസ്സ നരിക്കുനി എന്നീ എന്‍.എസ്.എസ് വളന്റി യേഴ്‌സും ഭാഗമായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *