June 20, 2026

ആദരം 2018 വയോജന സംഗമവും മെഡിക്കൽ ക്യാമ്പും നടത്തി

0
IMG-20181228-WA0018
By ന്യൂസ് വയനാട് ബ്യൂറോ
തോണിച്ചാൽ 
യുവജന വായനശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ തണൽ സ്വാശ്രയ സംഘം, യുവജനസ്വാശ്രയ സംഘം ,വൈസ് മെൻ ക്ലബ്ബ് ദ്വാരക ,വിംമ്സ് ഹോസ്പിറ്റൽ മേപ്പാടി എന്നീ സംഘടനകളുടെ സഹകരണത്തോടെ തോണിച്ചാൽ പ്രദേശത്തെ വയോജന സംഗമവും സൗജന്യ മെഡിക്കൽ ക്യാമ്പുംസംഘടിപ്പിച്ചു.സംഘമത്തിൽ പങ്കെടുത്തവർ കഥകൾ പറഞ്ഞും പാട്ടുകൾ പാടിയും തങ്ങളുടെ ഓർമ്മകൾ പങ്ക് വെച്ചു 102 വയസ്സുള്ള 
ചിന്നമ്മ കേളോത്തിനെ ചടങ്ങിൽ വെച്ച് ആദരിച്ചു 
മെഡിക്കൽ ക്യാമ്പിന്റെ ഉൽഘാടനം ബ്ലോക്ക് മെമ്പർ  എം.പി.  വത്സനും 
വയോജന സംഘമം വാർഡ് മെമ്പർ കെ.അംബുജാക്ഷിയും നിർവ്വഹിച്ചു. പ്രശ്സ്ത കഥാകൃത്ത് കെ.ടി. ബാബുരാജ് ക്കണ്ണൂർ മുഖ്യാതിഥിയായി ചടങ്ങിൽ 
വായനശാല പ്രസിഡന്റ് വി.പി.ബാലചന്ദ്രൻ അധ്യക്ഷം വഹിച്ചു വാർഡ് മെമ്പർ ഷീല കമലഹാസൻ ,വൈസ് മെൻ ക്ലബ്ബ് ഡി.ജി.  ഇ.ജെ പൗലോസ്, ഷാജൻ ജോസ്
ദിപിൻ ചന്ദ്രൻ ബാബുരാജ് പി.കെ  തുടങ്ങിയവർ ആശംസകൾ നേർന്നു.
'മുകിൽ ' വനിതാ വേദി പ്രവർത്തകരായ ദീപ അനിൽ
ശ്രീജ ,സുദ വത്സൻ ഷിജി തോമസ്  ,ശാരദ, വീണാ റാണി തുടങ്ങിയവർ നേതൃത്വം നൽകി 
 എ.ഇ സതീഷ് ബാബു സ്വാഗതവും വനിതാ വേദി 
സെക്രട്ടറി പ്രവീണ നന്ദിയും രേഖപ്പെടുത്തി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *