October 20, 2026

കരുതല്‍ സ്പര്‍ശം : റെസ്‌പോണ്‍സിബിള്‍ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

ആഗോള രക്ഷകർതൃ ദിനത്തിന്റെ ഭാഗമായി കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും രക്ഷിതാക്കളെ ശാക്തീകരിക്കുന്നതിനുമായി  വനിതാ ശിശുവികസന വകുപ്പ് ജില്ലാശിശുസംരക്ഷണ യൂണിറ്റുകളിലൂടെ നടപ്പിലാക്കുന്ന  കരുതല്‍ സ്പര്‍ശം  ജില്ലാതല റെസ്‌പോണ്‍സിബിള്‍ വര്‍ക്ക്‌ഷോപ്പ് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ തുടങ്ങി. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ.കെ. പ്രജിത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ സി.ഡി.പി.ഒ സുധ,ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മെമ്പര്‍ അഡ്വ.സ്മിത,  ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ അഷറഫ് കാവില്‍, ശിശു സംരക്ഷണ സമിതി സെക്രട്ടറി സുരേഷ് , എക്‌സൈസ് സി.ഐ. രാജീവ് ബി നായര്‍, പ്രൊട്ടക്ഷന്‍ ഓഫീസര്‍ വൈശാഖ് തുടങ്ങിയവര്‍ സംസാരിച്ചു.  കുട്ടികളുടെ അവകാശ സംരക്ഷണം,  സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനം-കുട്ടികളില്‍ എന്നീ വിഷയങ്ങളില്‍ അഷറഫ് കാവിലും ഉത്തരവാദിത്വ രക്ഷകര്‍ത്തിത്വം എന്ന വിഷയത്തില്‍ മലപ്പുറം സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഫിലിപ്പ് മമ്പാടും  ക്ലാസ്സെടുത്തു. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *