April 25, 2024

സകാത്ത് പാവങ്ങളുടെ അവകാശം:എന്‍ അലി അബ്ദുല്ല .

0
 
കല്‍പ്പറ്റ: ഇസ്്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ സക്കാത്ത് ധനികന്റെ ഔദാര്യമല്ലെന്നും ദരിദ്രരുടെ  അവകാശമാണെന്നും കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല പറഞ്ഞു.കേരള മുസ്്‌ലിം ജമാഅത്ത് വയനാട് ജില്ലാ കമ്മിറ്റി കല്‍പ്പറ്റ മാര്‍ക്ക് ഗ്രീന്‍ലാന്‍ഡ് ഓഡിറ്റോറിയത്തില്‍  സംഘടിപ്പിച്ച ഇഫ്താര്‍ സൗഹൃദ സംഗമത്തില്‍ സന്ദേശ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.നിസ്‌കാരം, വ്രതം തുടങ്ങിയ പ്രവര്‍ത്തികള്‍ നിര്‍ണയിക്കപ്പെട്ട സമയങ്ങളില്‍ മാത്രം നിര്‍വഹിച്ചാല്‍ മതി എന്നിരിക്കെ സക്കാത്ത് കാലാവധി എത്തുന്നതിനു മുമ്പ് തന്നെ നല്‍കുവാന്‍ ഇസ്്‌ലാം അനുവാദം നല്‍കിയിരിക്കുകയാണ്.ഇവിടെ പാവങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് പരിഹാരം കാണുക എന്നതിനാണ് മുന്തിയ പരിഗണന നല്‍കപ്പെട്ടിരിക്കുന്നത്. ദാനധര്‍മ്മങ്ങള്‍ക്ക്  മതം പോലും പരിഗണിക്കാതെ അര്‍ഹതയെ മാനദണ്ഡമാക്കി ദാനം നല്‍കാത്തവര്‍ നരകശിക്ഷ ഏല്‍ക്കേണ്ടി വരുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് പ്രഭാകരന്‍ മാസ്റ്റര്‍ സംഗമം ഉദ്ഘാടനം ചെയ്തു. കേരള മുസ്്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ്് കെ ഒ അഹമ്മദ് കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു.വയനാട്  വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇബ്രാഹിം തോന്നികര, ഐ പി എഫ് വയനാട് ചാപ്റ്റര്‍ കണ്‍വീനര്‍ ഡോ.ദഹര്‍ മുഹമ്മദ്, എസ് ജെ എം ജില്ലാ പ്രസിഡന്റ്് അലവി സഅദി,എസ് എം എ ജില്ലാ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ സഖാഫി, എസ് വൈ എസ് ജില്ലാ സെക്രട്ടറി സി എം നൗഷാദ്, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സഈദ് ഇര്‍ഫാനി, പ്രസ് ക്ലബ് പ്രസിഡന്റ് പ്രദീപ് മാനന്തവാടി, പി പി ആലി, ഇബ്രാഹീം കൈപ്പാണി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി നാസര്‍ മാസ്റ്റര്‍ തരുവണ സ്വാഗതവും മജീദ് തലപ്പുഴ നന്ദിയും പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *