November 9, 2026

വയനാട്ടിലെത്തുന്ന രാഹുൽ ഗാന്ധിക്ക് അത്യുജ്വല വരവേല്‍പ്പ് നല്‍കും: യു ഡി എഫ്

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: തിരഞ്ഞെടുപ്പ് വിജയത്തിൽ വോട്ടർമാർക്ക്  നന്ദി രേഖപ്പെടുത്തുന്നതിനായി ജൂണ്‍ എട്ടിന് വയനാട്ടിലെത്തുന്ന രാഹുല്‍ഗാന്ധിക്ക് വന്‍വരവേല്‍പ്പ് നല്‍കുന്നതിന് ജില്ലാ യു ഡി എഫ് യോഗം തീരുമാനിച്ചു. പുല്‍പ്പള്ളി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, കമ്പളക്കാട്, പനമരം, മാനന്തവാടി എന്നീ കേന്ദ്രങ്ങളില്‍ വമ്പിച്ച സ്വീകരണസമ്മേളനം നടത്തുവാനും പരിപാടി വന്‍ വിജയമാക്കാനും യോഗം തീരുമാനിച്ചു. ജില്ലാകണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ അധ്യക്ഷനായിരുന്നു. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, പി കെ ജയലക്ഷ്മി, എന്‍ കെ റഷീദ്, വി എ മജീദ്, കെ കെ അഹമ്മദ്ഹാജി, കെ വി പോക്കര്‍ഹാജി, സി പി വര്‍ഗീസ്, കെ കെ ഗോപിനാഥന്‍, കെ കെ അബ്രഹാം, കെ സി റോസക്കുട്ടിടീച്ചര്‍, എം എസ് വിശ്വനാഥന്‍, റസാഖ് കല്‍പ്പറ്റ,  പി പി കെ കെ വിശ്വനാഥന്‍, പൗലോസ് കുറുമ്പേമഠം, പ്രവീണ്‍ തങ്കപ്പന്‍, എ പ്രഭാകരന്‍മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. 


Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *