April 26, 2024

വിവിധ പദ്ധതികൾക്ക് എം.എല്‍.എ. ഫണ്ട് അനുവദിച്ചു

0

സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ.യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും കുപ്പാടിത്തറ എസ്.എ.എല്‍.പി. സ്‌കൂളിന് ലാപ്‌ടോപ് പ്രൊജക്ടര്‍ വാങ്ങുന്നതിന് 150000 രൂപയും പുതുശേരിക്കടവ് വിവേകോദയം എല്‍.പി.സ്‌കൂളിന് സ്മാര്‍ട്ട് ക്ലാസ് റൂം, എല്‍.സി.ഡി. പ്രൊജക്ടര്‍ വാങ്ങുന്നതിന് 150000 രൂപയും കല്ലുപാടി ഗവ.എല്‍.പി. സ്‌കൂളിന് കമ്പ്യൂട്ടറും ലാപ്‌ടോപ്പും വാങ്ങുന്നതിന് 135000 രൂപയും പടിഞ്ഞാറത്തറ ഗവ.ഹൈസ്‌കൂളിന് യു.പി.എസ്. വാങ്ങുന്നതിന് 50000 രൂപയും വെങ്ങപ്പള്ളി ആര്‍.സി.എല്‍.പി. സ്‌കൂളിന് സ്മാര്‍ട്ട് ക്ലാസ് റൂമിന് 135000 രൂപയും തെങ്ങുംമുണ്ട ഗവ.എല്‍.പി.സ്‌കൂളിന് കമ്പ്യൂട്ടര്‍, പ്രൊജക്ടര്‍ വാങ്ങുന്നതിന് 150000 രൂപയും മുണ്ടകുറ്റി മൂണ്‍ലൈറ്റ് എല്‍.പി.സ്‌കൂളിന് കമ്പ്യൂട്ടര്‍ പ്രൊജക്ടര്‍ വാങ്ങുന്നതിന് 150000 രൂപയും മടക്കിമല ഗവ.എല്‍.പി. സ്‌കൂളിന് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് 150000 രൂപയും കാര്യമ്പാടി ഗവ.എല്‍.പി. സ്‌കൂളിന് ലാപ് ടോപ്പുകള്‍ വാങ്ങുന്നതിന് 2,50,000 രൂപയും ലക്കിടി ഗവ.എല്‍.പി. സ്‌കൂളിന് സ്മാര്‍ട്ട് ക്ലാസുകള്‍ നിര്‍മ്മിക്കുന്നതിന് രണ്ട് ലക്ഷം രൂപയും തരിയോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിന് ഐ.റ്റി. ലാബിന് രണ്ട് ലക്ഷം രൂപയും തരിയോട് ഗവ.എല്‍.പി. സ്‌കൂളിന് സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ക്ക് രണ്ട് ലക്ഷം രൂപയും ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ.യുടെ പ്രതേ്യക വികസന നിധിയില്‍ നിന്നും ചീങ്ങേരി സെന്റ് മേരീസ് എ.യു.പി. സ്‌കൂളിന് കമ്പൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് 250000 രൂപയും ചീങ്ങേരി ജി.എല്‍.പി.  സ്‌കൂളിന് കമ്പൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് 150000 രൂപയും പുത്തന്‍കുന്ന് സെന്റ് തോമസ് എ.എല്‍.പി. സ്‌കൂളിന് കമ്പൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് 200000 രൂപയും എം.എല്‍.എ.എസ്.ഡി.എഫ്.ല്‍ ഉള്‍പ്പെടുത്തി കണിയാമ്പറ്റ ഗ്രാമപഞ്ചായത്തില്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് സെന്റര്‍, കരണി കുടിവെള്ള പദ്ധതി പൂര്‍ത്തികരണത്തിനുമായി 270000 രൂപയും നെന്‍മേനി ഗ്രാമപഞ്ചായത്തില്‍ അമ്പുകുത്തി ജി.എല്‍.പി.എസ്.ന് കുഴല്‍ കിണര്‍ മോട്ടോര്‍ എന്നിവയ്ക്ക് മൂന്ന് ലക്ഷം രൂപയും അനുവദിച്ച് ഭരണാനുമതിയായി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *