April 26, 2024

വയനാട് മെഡിക്കല്‍ കോളേജ്: ആശങ്കകള്‍ അകറ്റുന്നതിന് സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ്സ്

0

 വയനാട് മെഡിക്കല്‍ കോളേജ്:  ആശങ്കകള്‍ അകറ്റണമെന്ന്   കോണ്‍ഗ്രസ്സ് 

കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളേജ് സംബന്ധമായി ഉണ്ടായിട്ടുള്ള ആശങ്കകള്‍ അകറ്റുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. യു.ഡി.എഫ് ഭരണകാലത്ത് മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട സ്ഥലത്തെകുറിച്ച് അനാവശ്യ വിവാദങ്ങള്‍ കുത്തിപ്പൊക്കുന്നത് ദുരൂഹമാണ്. നിലവില്‍ സൗജന്യമായി ലഭിച്ച കോട്ടത്തറയിലെ ഭൂമിക്ക് പകരം, സ്വക്യാര്യ വ്യക്തികളുടെ ഭൂമി ഭീമമയ വിലകൊടുത്ത് വാങ്ങുന്നതിന് നടത്തുന്ന ശ്രമങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്ന് സംശയിക്കുന്നു. പരിസ്ഥിതി അനുകൂലമായ 5 നില കെട്ടിട സമുച്ചയമാണ് യു.ഡി.എഫ് ഭരണകാലത്ത് നിര്‍മ്മിക്കുന്നതിനാണ് തീരുമാനമെടുത്തത്. എന്നാല്‍, പരിസ്ഥിതി വിരുദ്ധവും ജില്ലയില്‍ ബഹുനിലകെട്ടിടങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കാതെയും, പാരിസ്ഥിക പ്രത്യാഘാതങ്ങള്‍ പഠിക്കാതെയും പുതിയ ഡി.പി.ആര്‍ തയ്യാറാക്കിയതിന്റെ പരിണിത ഫലമാണ് വയനാട് മെഡിക്കല്‍ കോളേജ് തുടങ്ങുന്നത് വിഘാതമായ അവസ്ഥയ്ക്ക് കാരണം. ഇപ്പോള്‍ പുതുതായി നിര്‍ദ്ദേശിക്കപ്പെടുന്ന സ്ഥലങ്ങള്‍ മുഴുവന്‍ കഴിഞ്ഞ പ്രളയ കാലത്ത് ദുരന്തങ്ങള്‍ ഏറ്റുവാങ്ങിയ സ്ഥലങ്ങളാണ്. ഈ പ്രദേശങ്ങളിലും ബഹുനില കെട്ടിട നിര്‍മ്മാണം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നിരിക്കെയാണ് ഇത്തരത്തിലുള്ള ഭൂമി സ്വകാര്യ വ്യക്തികളില്‍ നിന്നും ഭീമമായ തുക കൊടുത്ത് വാങ്ങാന്‍ ശ്രമിക്കുന്നത്. നിര്‍ദ്ദിഷ്ട  സ്ഥലത്തെ കുറിച്ച് പരിസ്ഥിതി ലോല സംബന്ധമായ വല്ല ആശങ്കകളുമുണ്ടെങ്കില്‍  അത് പൊതുജനസമക്ഷം സമര്‍പ്പിക്കണമെന്നും, പ്രസ്തുത വിഷയത്തില്‍ ജനപ്രതിനിധികളോടൊപ്പം പ്രവര്‍ത്തിച്ച കല്‍പ്പറ്റ മുന്‍  എം.എല്‍.എ ശ്രേയാംസ് കുമാറിന്റെയും, പാര്‍ട്ടിയുടേയും നിലപാട് കൂടി ജനങ്ങള്‍ക്കറിയാന്‍ താല്‍പ്പര്യമുണ്ടെന്നും  ഡി.സി.സി ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കെ.സി റോസകുട്ടി ടീച്ചര്‍, പി.കെ ജയലക്ഷ്മി, കെ.എല്‍ പൗലോസ്, പി.പി ആലി, സി.പി വര്‍ഗ്ഗീസ്, കെ.കെ അബ്രാഹം, എം.എസ് വിശ്വനാഥന്‍, വി.എ മജീദ്, എന്‍.കെ വര്‍ഗ്ഗീസ്, കെ.കെ വിശ്വനാഥന്‍ മാസ്റ്റര്‍, കെ.വി പോക്കര്‍ ഹാജി, എ. പ്രഭാകരന്‍ മാസ്റ്റര്‍, എം.എ ജോസഫ്, ഒ.വി അപ്പച്ചന്‍, മംഗ്ഗലശ്ശേരി മാധവന്‍ മാസ്റ്റര്‍, കെ.എം ആലി, എന്‍.എം വിജയന്‍, എം.ജി ബിജു, ബിനു തോമസ്, നിസ്സി അഹമ്മദ്, പി.കെ അബ്ദുറഹിമാന്‍, ഡി.പി രാജശേഖരന്‍, പി.എം സുധാകരന്‍, എം.എം രമേശ്  മാസ്റ്റര്‍, ആര്‍.പി ശിവദാസ്, എക്കണ്ടണ്‍ി മൊയ്തൂട്ടി, എച്ച്.ബി പ്രദീപ് മാസ്റ്റര്‍, ഉലഹന്നാന്‍ നീറന്താനം, പി.ടി സജി, പി.കെ കുഞ്ഞുമൊയ്തീന്‍, പി.കെ അനില്‍ കുമാര്‍, നജീബ് കരണി, പോള്‍സണ്‍ കൂവയ്ക്കല്‍, കമ്മന മോഹനന്‍, പി.വി ജോര്‍ജ്ജ്, സി. ജയപ്രസാദ്, ജി. വിജയമ്മ ടീച്ചര്‍, മാണി ഫ്രാന്‍സീസ്, ടി.ജെ ജോസഫ്, കെ.ജെ പൈലി തുടങ്ങിയവര്‍ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *