April 19, 2024

കാക്കവയൽ -കാരാപ്പുഴ റോഡ്‌ കുഴികളടച്ച് ഗതാഗത യോഗ്യമാക്കി

0

കല്‍പ്പറ്റ:ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ കാരാപ്പുഴയിലേക്കുള്ള കാക്കവയൽ മുതലുള്ള റോഡ് മലനാട് എക്കോ ടൂറിസം ഓർഗനൈസേഷന്റെ നേതൃത്വത്തിൽ കുഴികളടച്ചു. ജില്ലയിലെ മറ്റു പല പ്രധാന ടൂറിസം കേന്ദ്രങ്ങളും  അടച്ചിട്ടതോടെ  കാരാപ്പുഴക്ക് സഞ്ചാരികളുടെ ഒഴുക്ക് കൂടി. ഇതോടെ ജില്ലയിലെ തന്നെ ഏറ്റവും വരുമാനമുള്ള ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി കാരാപ്പുഴ മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ തന്നെ അയ്യായിരത്തോളം ആളുകൾ കാരാപ്പുഴ സന്ദർശിച്ചിട്ടുണ്ട്. ഇത്രയും പ്രാധാന്യമേറിയ കേന്ദ്രത്തിലേക്കുള്ള റോഡ്‌ വർഷമായി പാടെ തകർന്ന നിലയിലാണ്. റോഡിൽ രൂപപ്പെട്ടിരുന്ന വൻ കുഴികളിൽ വീണ് അപകടങ്ങൾ നടക്കുന്നത് പതിവായിരുന്നു. ദിവസവും ലക്ഷങ്ങളുടെ വരുമാനമുള്ള കേന്ദ്രത്തിലേക്കുള്ള ഈ റോഡ് താൽക്കാലികമായെങ്കിലും നന്നാക്കണം എന്ന പ്രദേശവാസികളുടെ ആവശ്യം പ്രകാരം മലനാട് എക്കോ ടൂറിസം ഓർഗനൈസേഷൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പല തവണ നിവേദനം നൽകിയിട്ടും  ഉദ്യോഗസ്ഥരുടെ തികഞ്ഞ അനാസ്ഥ മൂലം നടക്കാതായ സാഹചര്യത്തിലാണ് നടപടി.മലനാട് എക്കോ ടൂറിസം ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നിലവാരമുള്ള ജിഎസ്പി  ഉപയോഗിച്ച് കുഴികൾ അടക്കുകയായിരുന്നു.   പ്രവർത്തി ഉദ്ഘാടനം മലനാട്  എക്കോ ടൂറിസം ഓർഗനൈസേഷൻ പ്രസിഡണ്ട് വി.എ അഗസ്റ്റി നിർവ്വഹിച്ചു. സണ്ണി കെ. പി, ഷിബി കെ.ജെ, ജെയ്സൻ എം.എസ്, ബെന്നി പി.പി, അനു ടോണി അഗസ്റ്റിൻ, ബിജോയ് സി.ജെ, ജെയിംസ് കെ.ജെ, പ്രകാശൻ വി.എസ്, ജോസ് വി.പി ജോബിഷ് ഓലിക്കര, ശ്രീകുമാർ, ജോസഫ് ചാക്കോ, ബിനീഷ്, ജിൻസ്,  തുടങ്ങിയവർ നേത്രത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *