March 29, 2024

ജൂണ്‍ മാസത്തെ റേഷന്‍ വിതരണം.

0

ജൂണ്‍ മാസത്തെ റേഷന്‍ വിതരണം
പൊതുവിതരണ സംവിധാനം വഴി വില്‍പന നടത്തുന്ന  ജൂണ്‍ മാസത്തെ റേഷന്‍ വിഹിതം എ.എ.വൈ കാര്‍ഡ് (മഞ്ഞ) – 30 കി.ഗ്രാം അരി, 5 കി.ഗ്രാം ഗോതമ്പ് (സൗജന്യം).  മുന്‍ഗണന കാര്‍ഡ് (പിങ്ക്) – 4 കി.ഗ്രാം അരി/ 1 കി.ഗ്രാം ഗോതമ്പ് കാര്‍ഡില്‍ ഉള്‍പ്പെട്ട ഓരോ അംഗത്തിനും (കി.ഗ്രാമിന് രണ്ട് രൂപ നിരക്കില്‍). മുന്‍ഗണനേതര കാര്‍ഡ് (സബ്‌സിഡി)- 2 കി.ഗ്രാം അരി ഓരോ അംഗത്തിനും എന്‍.പി.എസ്. (നീല) – 2 കി.ഗ്രാം ഫോര്‍ട്ടിഫൈഡ് ആട്ട (അരി കി.ഗ്രാം 4 രൂപ/ ആട്ട കി.ഗ്രാം 17 രൂപ). മുന്‍ഗണനേതരം 6 കി.ഗ്രാം അരി/ 2 കി.ഗ്രാം ഫോര്‍ട്ടി (നോണ്‍ സബ്‌സിഡി) (വെളള) ഫൈഡ് ആട്ട (അരി കി.ഗ്രാം 10.90 രൂപ/ആട്ട 17 രൂപ). മണ്ണെണ്ണ വൈദ്യുതീകരിച്ച വീടുകള്‍ക്ക് 1 ലിറ്റര്‍, വെദ്യുതീകരിക്കാത്ത വീടുകള്‍ക്ക് 4 ലിറ്റര്‍ – 35 രൂപ നിരക്കില്‍. റേഷന്‍ സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ ബില്ല് നിര്‍ബന്ധമായും ചോദിച്ച് വാങ്ങണം. ബില്ലിലെ അര്‍ഹതപ്പെട്ട മുഴുവന്‍ വിഹിതവും ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. കടക്കാര്‍ ബില്ല് നല്‍കാന്‍ വിസമ്മതിക്കുകയോ, അര്‍ഹതപ്പെട്ട റേഷന്‍ വിഹിതം ലഭിക്കാതെ വരികയും ചെയ്യുന്ന പക്ഷ
സപ്ലൈ ഓഫീസുകളില്‍ പരാതി നല്‍കാം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *