ആദ്യം കൈയ്യിലെടുത്ത കുഞ്ഞു രാഹുലിനെ നാല് പതിറ്റാണ്ടിന് ശേഷം വരിപ്പുണർന്ന് രാജമ്മ: സ്നേഹം കണ്ണീരായി വീണ അപൂർവ്വ നിമിഷങ്ങൾ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Nilgiri college
സി.വി.ഷിബു
കൽപ്പറ്റ:
ജനിച്ചു വീണയുടന്‍ സോണിയയ്ക്കും രാജീവ് ഗാന്ധിക്കും  മുമ്പെ കുഞ്ഞു രാഹുലിനെ തലോടിയ അതെ കൈകള്‍ കൊണ്ട് രാഹുലിനെ വാരിപ്പുണര്‍ന്ന് രാജമ്മ . ആ അമ്മയെ രാഹുൽ കെട്ടിപ്പിടിച്ചപ്പോൾ രാജമ്മയുടെ പുത്രസ് നേഹം  അശ്രുകണങ്ങളായി പൊഴിഞ്ഞു വീണു. വികാര ഭരിതമായിരുന്നു കൂടിക്കാഴ്ച.
മൂന്ന് ദിവസത്തെ വയനാട് സന്ദർശനത്തിനെത്തിയ രാഹുൽ ഞായറാഴ്ച ഈങ്ങാപ്പുഴക്കും മുക്കത്തിനും റോഡ് ഷോക്കായി പുറപ്പെടും മുമ്പാണ് രണ്ട് ദിവസം രാത്രി തങ്ങിയ കൽപ്പറ്റ ഗവൺമെന്റ് റസ്റ്റ്ഹൗസിൽ വെച്ച് രാജമ്മയെയും കുടുംബത്തെയും കണ്ടത്.
വയനാട്ടില്‍ വിശ്രമജീവിതം നയിക്കുന്ന ഡല്‍ഹി ഹോളിഫാമിലി ആശുപത്രിയിലെ വിരമിച്ച നഴ്‌സാണ് രാജമ്മ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഫെയ്‌സ്ബൂക്കിലൂടെ ഇരുവരുടെയും കൂടിക്കാഴ്ച്ചയുടെ അവിസ്മരണീയ നിമിഷങ്ങള്‍ പങ്കുവെച്ചത്.
       . 1970 ജൂൺ മാസത്തിൽ രാഹുൽഗാന്ധി ജനിച്ച ഡൽഹി ഹോളിഫാമിലി ആശുപത്രിയിൽ നേഴ്സ് ആയിരുന്നു രാജമ്മ. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരക്കുട്ടിയായി ജനിച്ച രാഹുൽ ആശുപത്രിയിലെ ഓമനയായിരുന്നു.
നേഴ്സ് ജോലിയിൽ നിന്ന് വിരമിച്ച രാജമ്മ വയനാട് വിശ്രമജീവിതം നയിക്കുമ്പോഴാണ് രാഹുൽഗാന്ധി യുഡിഎഫ്‌ സ്ഥാനാർത്ഥി ആയി എത്തുന്നത്. ഇന്നിപ്പോൾ വിജയിച്ചു നന്ദി പറയാനായി കോൺഗ്രസ്‌ അധ്യക്ഷൻ എത്തിയപ്പോൾ വോട്ടർ കൂടിയായ രാജമ്മയെ കാണാൻ മറന്നില്ല.
സ്നേഹനിർഭരമായിരുന്നു ഈ കൂടിക്കാഴ്ച. ഉറ്റവരെ എന്നും ചേർത്തുനിർത്തുന്ന രാഹുൽ ഗാന്ധിയുടെ ഏറെ പ്രിയപ്പെട്ട ഒരാളാണ് ഈ വയനാട്ടുകാരി.
     രാഹുൽ ഗാന്ധി ജനിച്ചപ്പോൾ ആദ്യമായി കൈകളിലെടുത്ത ആശുപത്രി നഴ്സായ  രാജമ്മയെ കാണാൻ  രാഹുലും കാത്തിരിക്കുകയാണന്ന്  പ്രിയങ്ക ഗാന്ധി ഫെയ്സ് ബുക്കിൽക്കുറിച്ചിരുന്നു. . ഒരു ദേശീയ മാധ്യമത്തിലൂടെയാണ്  വയനാട് ബത്തേരിക്കടുത്ത കല്ലൂർ വാവത്തിൽ രാജപ്പന്റെ ഭാര്യ രാജമ്മയെക്കുറിച്ച്  രാഹുലും പ്രിയങ്കയും അറിഞ്ഞത്.     ഡൽഹി ഹോളി ഫാമിലി ആശുപത്രിയിൽ നഴ്സായിരുന്നു അന്ന് 23 കാരിയായിരുന്ന രാജമ്മ വാവത്തിൽ . . 1970 ജൂൺ 19 നായിരുന്നു  ഈ ആശുപത്രിയിൽ   രാഹുൽ ഗാന്ധിയുടെ ജനനം. സ്വന്തം മാതാപിതാക്കൾ  ആ കുഞ്ഞിനെ കാണും മുമ്പ് കൈയ്യിലെടുത്ത  രാജമ്മ വാവത്തിൽ  ഏറെ  സന്തോഷത്തിലും  ആവേശത്തിലുമാണ് , ‘ തന്റെ മകൻ’ രാജ്യത്തിന്റെ ഭാവി പ്രധാനമന്ത്രിയായി എല്ലാവരും ഉയർത്തിക്കാട്ടുന്ന രാഹുൽ   വയനാട്ടിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച് വരുന്നത് കാണാൻ. ഭർത്താവും ആർമിയിൽ നായ്ബ് സുബേദാറുമായിരുന്ന വാവത്തിൽ രാജപ്പനുമൊത്ത് വയനാട്ടിൽ വിശ്രമജീവിതം നയിക്കുന്ന 72 കാരിയായ  രാജമ്മ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും രാഹുലിന്റെ ജനനവും ആശുപത്രിയിലെ സംഭവ വികാസങ്ങളും  ഇന്നലെയെന്ന പോലെ ഓർമ്മിക്കുന്നു.  തന്റെ ഓർമ ശരിയാണെങ്കില്‍ അന്ന് 1970 ജൂൺ 19, ഉച്ചകഴിഞ്ഞു, ,  ഗാന്ധി കുടുംബത്തിലെ പുതിയ അംഗത്തെ  ആശുപത്രിയിൽ എല്ലാവരും  ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു . . ഞങ്ങളെല്ലാവരും ആഹ്ലാദത്തിലായിരുന്നു, പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ  പേരക്കുട്ടിയുടെ ജനനം, കുഞ്ഞിനെ ആദ്യമായി കാണാനുള്ള അവസരം. സുന്ദരനായിരുന്നു ആ ആൺ കുഞ്ഞ്,  സാധാരണ പ്രസവമായിരുന്നു സോണിയാ ഗാന്ധിയുടെത്.  വെളുത്ത കുർത്തയണിഞ്ഞ് രാജീവ് ഗാന്ധിയും, സഞ്ചയ് ഗാന്ധിയും ലേബർ റൂമിന്   പുറത്ത് കാത്തിരുന്നു. ലേബർ റൂമിൽ പ്രവേശിക്കാൻ അനുമതിയുണ്ടായിരുന്നെങ്കിലും അവർ പുറത്ത് കാത്തിരുന്നു..  പാട് നയിൽ ടൂറിലായിരുന്നതിനാൽ പ്രധാനമന്ത്രി  ഇന്ദിരാഗാന്ധി  മൂന്നാം ദിവസമാണ് പേരക്കുട്ടിയെ കാണാൻ ആശുപത്രിയിലെത്തിയത്.         പാട്നയിലെ ഹോളി ഫാമിലി ആശുപത്രിയിലായിരുന്നു ജനറൽ നഴ്സിംഗ് പഠിച്ചത്. പഠനം കഴിഞ്     മിഡ് വൈഫറി പരിശീലനത്തിന്റെ   ഭാഗമായാണ് ഇതേ മാനേജ്മെമെന്റിന് കീഴിലുള്ള ഡൽഹി ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറിയത്. പഠിക്കുമ്പോൾ തന്നെ ഗൈനക്കോളജി വാർഡായിരുന്നു ഇഷ്ടം  .ജോലിയിലും അത് തുടർന്നു. . അങ്ങനെയാണ് അന്ന്   പ്രശസ്ത ഗൈനക്കോളജിസ്റ്റായിരുന്ന ഡോ: ഗായിയും  ഞങ്ങൾ അഞ്ച് നഴ്സുമാരും   നഴ്സിംഗ് സൂപ്രണ്ടും  സോണിയാ ഗാന്ധിയുടെ  പ്രസവ ശുശ്രൂഷയിൽ പങ്കാളികളായത്. കണ്ണൂർ മുഴക്കുന്ന് നാരായണന്റെയും ജാനകിയുടെയും മകളായ രാജമ്മ  പിന്നീടാണ്  1971- ൽ വയനാട്   കല്ലൂർ വാവത്തിൽ രാജപ്പനെ  വിവാഹം കഴിച്ചത്. ആർമിയിൽ ലാബ് ടെക്നീഷ്യനായിരുന്നു രാജപ്പൻ. 1972- ൽ യുദ്ധകാലത്ത് രാജമ്മക്കും നഴ്സായി ആർമിയിൽ ജോലി ലഭിച്ചു.  1988- ലാണ് നായ്ബ് സുബേദാറായി  രാാജപ്പൻ വിരമിച്ചതെങ്കിലും   82-ൽ കംപാഷണേറ്റ് റിട്ടയർമെന്റ് പ്രകാരം രാജമ്മ ആർമി വിട്ടു. വർഷങ്ങൾക്ക് ശേഷം യെമനിലും മറ്റ് പലയിടത്തും ജോലി ചെയ്തു. ഏക മകൻ രാജേഷും നഴ്സായ ഭാര്യ സിന്ധുവും കുടുംബസമേതം കുവൈറ്റിലാണ് താമസം. പതിറ്റാണ്ടുകളായി കുടുംബത്തിൽ മാത്രം ഒതുക്കിയിരുന്ന ‘ രാഹുൽ രഹസ്യം ”        രാഹുൽ ഗാന്ധി വയനാട്ടിൽ  മത്സരിച്ചപ്പോൾ  തിരഞ്ഞെടുപ്പ് പ്രചരണവുമായി വീട്ടിലെത്തിയ അയൽവാസിയായ ഒരു പൊതു പ്രവർത്തകൻ വഴിയാണ് പുറം ലോകം അറിഞ്ഞത്. താൻ എന്നും മകനായി കരുതുന്ന രാഹുലിനെ കാണാനും ആശുപത്രി കഥകൾ പറയാനും വർഷങ്ങളായി കാത്തിരിക്കുകയാണന്നും അതിന് രാഹുലിന്റെ വയനാട് മത്സരത്തോടെ എളുപ്പവഴി വന്നു ചേർന്നിരിക്കുകയാണന്നും അതിനായി കാത്തിരിക്കുകയായിരുന്നുവെന്നും രാജമ്മയും ഭർത്താവും പറഞ്ഞു.


. കൽപ്പറ്റ:  ആരോഗ്യവകുപ്പും കുടുംബശ്രി മിഷനും സിക്കിൾ സെൽ പേഷ്യൻറ്സ്അസോസിയേഷനും സംയുക്തമായി ജൂൺ 19ന് മാനന്തവാടി കമ്യൂണിറ്റി ഹാളിൽ വെച്ച് സികിൾസെൽ ദിനാചരണം സംഘടിപ്പിക്കും. സംഗമം ജില്ല പഞ്ചായത്ത് ...
Read More
 മാനന്തവാടി: എടവക എള്ളുമന്ദം കൂമാക്കിയിൽ വീട്ടിൽ തോമസ് (92) നിര്യാതനായി.ഭാര്യ: പരേതയായ അന്നക്കുട്ടി.മക്കൾ: ദേവസ്യ, റോസമ്മ, മോളി, മാനുവൽ, വത്സ, സിസ്റ്റർ റീന (ഗുജറാത്ത്). മരുമക്കൾ: മേരി, വർഗീസ്, തോമസ്, എത്സ, ...
Read More
മാനന്തവാടി:തോണിച്ചാൽ  മുക്കത്ത് ഐസക് (84) നിര്യാതനായി.. ഭാര്യ: പരേതയായ മേരി. മക്കൾ: ജേക്കബ് ബത്തേരി (റിട്ട. പ്രധാന അധ്യാപകൻ, ആടിക്കൊല്ലി ദേവമാതാ എൽ.പി. സ്കൂൾ, പുല്പള്ളി ), വത്സ (ഈങ്ങാപ്പുഴ), കൊച്ചുറാണി (അധ്യാപിക, ആർ.ജി.എം.ആർ.എച്ച്.എസ്, ...
Read More
മാനന്തവാടി:വനംവകുപ്പ് വാച്ചർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.ബാവലി തോണിക്കടവിലുള്ള തുറമ്പൂർ കോളനിയിലെ ബസവന്റ മകൻ കെഞ്ചൻ (46) ആണ് മരിച്ചത്.വയനാട് വന്യജീവി സങ്കേതത്തിൻ തോൽപ്പെട്ടി  റെയിഞ്ചിലുള്ള ബാവലി ഫോറസ്റ്റ് ...
Read More
 സി.വി.ഷിബു.മാനന്തവാടി. :ഇരുപത്തിയൊന്ന്  മക്കളെ കൊണ്ട്    സന്തുഷ്ടനായ 82 വയസ്സുള്ള കുഞ്ഞവുള്ളഹാജി പിതൃദിനത്തിൽ താരമായി. മാധ്യമങ്ങളിൽ കുടുംബത്തെക്കുറിച്ച് വാർത്ത വന്നതോടെയാണ് ഇദ്ദേഹം ഞായറാഴ്ച ശ്രദ്ധാ കേന്ദ്രമായത്.ഇരുപത്തിമൂന്ന് മക്കളാണ് കുഞ്ഞവുള്ള ...
Read More
മാനന്തവാടി: കേരള ഹോട്ടൽ റസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് (തിങ്കൾ) നിർധനരായ വിദ്യാത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യും. മാനന്തവാടി മുനിസിപ്പാലിറ്റി ബസ്റ്റാന്റിന് ...
Read More
കൽപ്പറ്റ:വിവിധ സർക്കാരുകൾ നടപ്പാക്കാതിരുന്ന 1975 ലെ ആദിവാസി ഭൂ നിയമം നടപ്പാക്കുന്നതിനായി സുപ്രീം കോടതി വരെ ശക്തമായ നിയമ പോരാട്ടങ്ങൾ നടത്തി കേരളത്തിൽ ഭൂമിക്കുവേണ്ടിയുള്ള സമരങ്ങൾക്ക് അടിത്തറയിടുകയും ...
Read More
കൽപ്പറ്റ:  കൽപ്പറ്റക്കടുത്ത് എടപ്പെട്ടിയിൽ നടന്ന ഇരട്ടകളുടെ സംഗമം നാടിന്റെ ആഘോഷമായി.  മലബാറിലെ ആദ്യത്തെ ഏറ്റവും വലിയ ഇരട്ടകളുടെ സംഗമത്തിൽ കാസർഗോഡ് മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലെ ജാതി ...
Read More
മാനന്തവാടി  :നിരവിൽപ്പുഴ റൂട്ടിലെ സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും മറ്റൊരു ജീവ കാരുണ്യ പ്രവർത്തനത്തിന് കൂടെ മുന്നിട്ടിറങ്ങുകയാണ് . അകാലത്തിൽ പൊലിഞ്ഞ് പോയ തങ്ങളുടെ സഹപ്രവർത്തകൻ പ്രകാശന്റെ ...
Read More
 മാനന്തവാടി അമ്പുകുത്തി പുത്തൻപുരയിൽ മാനുവൽ(74)വിമുക്ത ഭടൻ)  നിര്യാതനായി.  ഭാര്യ ബേബി മക്കൾ മേബിൻ റോബിൻ സോബിൻ മരുമക്കൾ രശ്മി റിങ്കു  സംസ്കാരം നാളെ (ജൂൺ 17)12 മണിക്ക് ...
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *