April 26, 2024

കേന്ദ്ര സർക്കാർ കോഴ്സുകളുടെ പേരിൽ കോടികൾ തട്ടിയതായി പരാതി: പരസ്യം നൽകി തട്ടിപ്പ് തുടരുന്നു.

0
കൽപ്പറ്റ:  കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികൾക്ക് കീഴിൽ  സ്കോളർഷിപ്പോടെ പഠന സൗകര്യം എന്ന പരസ്യം നൽകി കൽപ്പറ്റയിലെ സ്വകാര്യ സ്ഥാപനം കോടികൾ തട്ടിയതായി പരാതി. പുതിയ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന എയിംസ് എന്ന സ്ഥാപന മണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി പണം തട്ടിയതായി പരാതിയുള്ളത്. തട്ടിപ്പിന്റെ പ്രധാനിയായ ആൾ  റിമാൻഡിലായിട്ടും പുതിയ പരസ്യം നൽകി കൽപ്പറ്റയിലെ സ്ഥാപന ഉടമ ഇപ്പോഴും മാനന്തവാടി പടിഞ്ഞാറത്തറ എന്നിവിടങ്ങിൽ ഉപകേന്ദ്രങ്ങൾ നടത്തി തട്ടിപ്പ് തുടരുകയാണ്. വെറും നാല് മുറികൾ മാത്രമുള്ള താൽകാലിക വാടക മുറിക്ക് ഐ.എസ്. ഒ. അംഗീകാരം വരെയുണ്ടന്നാണ് പരസ്യം. 

        മൊബൈൽ ഫോൺ റിപ്പയറിംഗ്, , സി.സി.ടി.വി. ആന്റ് ലാപ്ടോപ്പ്   ,കമ്പ്യൂട്ടർ ഹാർഡ് വെയർ ആന്റ്  നെറ്റ് വർക്കിംഗ്, ഫാഷൻ ഡിസൈനിംഗ് തുടങ്ങിയ കോഴ്സുകൾക്കാണ് കുട്ടികൾക്ക് പ്രവേശനം നൽകുന്നത് .
     പ്രാദേശിക മാധ്യമങ്ങളിൽ പരസ്യം നൽകി നിർധനരായ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകി പിന്നീട് അവരുടെ ഹാജർ കൃത്രിമമായി കാണിച്ച് കേന്ദ്ര സർക്കാരിൽ നിന്ന് പണം തട്ടുകയാണ് പതിവെന്ന് പരാതിക്കാർ പറയുന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ പല സ്റ്റേഷനുകളിലും സമാനമായ രീതിയിലുള്ള തട്ടിപ്പിന് കേസ് നില നിൽക്കുന്നുണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *