October 21, 2026

സാന്ത്വനം സപ്പോർട്ടിംഗ് ഗ്രൂപ്പ് ഭാരവാഹികളെ തിരഞ്ഞെടുത്തു.

0
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവർത്തിക്കുന്ന  സാന്ത്വനം സപ്പോർട്ടിംഗ് ഗ്രൂപ്പ്
 വാർഷിക ജനറൽ ബോഡി യോഗം ചേർന്ന് 2019-2020 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അസൈനാർ.വി (പ്രസിഡന്റ്) മനോജ് (ജനറൽ.സെക്രട്ടറി) അഷ്റഫ്.സി.എച്ച് (ട്രഷറർ) എന്നിവർ വീണ്ടും ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികളായി മഹേഷ്, ഹക്കീം, റുക്കിയ,ഷർമിന (വൈസ്.പ്രസിഡൻറുമാർ)
ഇസ്സുദ്ധീൻ, പോക്കു, സ്മിത, കല്യാണി(ജോ. സെക്രട്ടറിമാർ)
എന്നിവരെയും തിരഞ്ഞെടുത്തു. പ്രസി.അസൈനാർ അദ്ധ്യക്ഷം വഹിച്ചു.മെഡിക്കൽ ഓഫീസർ ഡോക്ടർ.സോമസുന്ദരം യോഗം ഉദ്ഘാടനം ചെയ്തു. 2018-19 വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു. വരവു ചിലവു കണക്കുകളും യോഗത്തിൽ അവതരിപ്പിച്ചു പാസ്സാക്കി. ഹോം കെയർ എല്ലാ വളണ്ടിയർമാരെയും ഉൾപ്പെടുത്തി സജീവമാക്കാനും എല്ലാ മാസവും അവലോകന യോഗം കൂടാനും അവശരായ രോഗികളെ കണ്ടെത്തി ആവശ്യമുള്ള സഹായങ്ങൾ എത്തിക്കാനും തീരുമാനിച്ചു. സെക്രട്ടറി മനോജ് സ്വാഗതവും ട്രഷറർ അഷ്റഫ് നന്ദിയും പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *