April 25, 2024

സൗജന്യ മുഖ വൈകല്യ – മുച്ചിറി നിവാരണ ക്യാമ്പ് ശനിയാഴ്ച

0
 
മാനന്തവാടി: സൗജന്യ മുച്ചിറി – മുഖ വൈകല്യ നിവാരണ ക്യാമ്പ് ശനിയാഴ്ച രാവിലെ 10 മുതല്‍ ഒരു മണി വരെ മാനന്തവാടി സെയ്‌ന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കുമെന്ന് സംഘാടകരായ ജസ്റ്റിൻ ചെഞ്ചട്ടയിൽ, ഉമേഷ് പോച്ചപ്പൻ, കെ.എം. ഷിനോജ് എന്നിവർ പറഞ്ഞു. മംഗലാപുരം ജസ്റ്റിസ് കെ.എസ്. ഹെഗ്‌ഡെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, എം.ജെ.എസ്.എസ്.എസ് ജീവകാരുണ്യ പരിപാടിയായ ജ്യോതിർഗമയ, സെയ്‌ന്റ് ജോൺസ് ആംബുലൻസ് ഇന്ത്യ ജില്ലാ സെന്റർ എന്നിവ ചേർന്നാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. തലയോട്ടിയിലെ മുഴ, പതിഞ്ഞതും ചെരിഞ്ഞതുമായ മൂക്ക്, മുച്ചിറി, മുറി മൂക്ക്, ചെരിഞ്ഞ താടി, പുറത്തേക്ക് തള്ളിയ മോണ, ചെറിയ കീഴ്ത്താടി, നീണ്ട താടിയെല്ല്, കണ്‍പോളകള്‍ക്കുള്ള വൈകല്യങ്ങള്‍, തടിച്ച ചുണ്ടുകള്‍, അണ്ണാക്കിലെ ദ്വാരം, അപകടത്തില്‍ സംഭവിച്ച ന്യൂനതകള്‍ തുടങ്ങി കഴുത്തിന് മുകളിലുള്ള എല്ലാ വൈകല്യങ്ങള്‍ക്കും പരിശോധനയും തുടര്‍ന്ന് വിദഗ്ധ ചികിത്സയും ലഭ്യമാക്കും. ശസ്ത്രക്രിയ ആവശ്യമായിവരുന്നവര്‍ക്ക് പൂര്‍ണമായും യാത്ര ചെലവ്, മരുന്ന് എന്നിവയുള്‍പ്പടെ സൗജന്യമായി മംഗലാപുരം ഹെഗ്‌ഡെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചെയ്തു കൊടുക്കും. ഫോൺ: 9645369882, 9447933287. 
.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *