July 16, 2026

മീൻ പിടിക്കുന്നതിനിടെ വലയിൽ കുടുങ്ങിയത് പെരുമ്പാമ്പ്.

0
മീൻ പിടിക്കുന്നതിനിടെ വലയിൽ കുടുങ്ങിയത് പെരുമ്പാമ്പ്.
By ന്യൂസ് വയനാട് ബ്യൂറോ
പെരുമ്പാമ്പ് വലയിൽ കുടങ്ങി


കൽപ്പറ്റ:

പുതുശേരിക്കടവ്  പുഴയിൽ മീൻ പിടിക്കാനിട്ട തെരി വലയിൽ പെരുമ്പാമ്പ് കുടുങ്ങി. പുതുശേരിക്കടവ് കാച്ചപ്പള്ളി പൗലോസിന്റെ വലയിലാണ് എട്ടടി നീളമുള്ള പാമ്പ് കുടുങ്ങിയത്.  ഉടൻ തന്നെ സമീപവാസിയും വനം വകുപ്പ് ജീവനക്കാരനുമായ പി .എസ് ദിനേശ്കുമാർ എത്തി പാമ്പിനെ പുറത്തെടുക്കുകയും വകുപ്പിന് കൈമാറുകയും ചെയ്തു. കഴിഞ്ഞ കാലവർഷത്തിൽ ബാണാസുര മലയിൽ നിന്നും പെരുമ്പാമ്പുകൾ എത്തിയിരുന്നു. ഏതാനും ദിവസം മുമ്പ് ചിരക്കാക്കുടി പടിയിൽ പെരുമ്പാമ്പിനെ പ്രദേശവാസികൾ കണ്ടിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *