April 20, 2024

മലബാറില്‍ ആദ്യമായി ഇരട്ടകളുടെ സംഗമം ഞായറാഴ്ച വയനാട്ടില്‍

0
കല്‍പ്പറ്റ. മലബാറില്‍ ആദ്യമായി ഇരട്ടകളുടെ സംഗമം ഞായറാഴ്ച വയനാട്ടിലെ കല്‍പ്പറ്റ എടപ്പെട്ടിയില്‍ നടക്കും യുഗ്മ 2019 എന്ന പേരില്‍ എടപ്പെട്ടി സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ചിന്റെ നേത്യത്വത്തിലാണ് സംഗമം നടക്കുന്നത്. ഞായറാഴ്ച  വൈകുന്നേരം 4 മണിമുതലാണ് പരിപാടി. ഒരു പ്രസവത്തില്‍ രണ്ടും അതില്‍ കൂടുതലുമുള്ള 260ലേറെ ഇരട്ടകളെയും അവരുടെ മാതാപിതാക്കളെയും സമ്മേളനം ആദരിക്കും. ഇരട്ടക്കളായ ദമ്പതികള്‍, വൈദികര്‍, ഒരേ പ്രൊഫഷണില്‍ ഉള്ളവര്‍ , ശ്രദ്്‌ധേയമായ നേട്ടങ്ങള്‍ കൈവരിച്ചവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ ചടങ്ങില്‍ പ്രേത്യേകം ആദരിക്കും. ജാതി മത ഭേതമോ പ്രായ ദേശ വ്യത്യാസമോ പരിഗണിക്കാതെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. അമ്മമാര്‍ക്ക് ആദരവ് അര്‍പ്പിച്ചു കൊണ്ട് ഇരട്ടകളുടെ മാതാപിതാക്കളെ പൊന്നാട അണിയിക്കും. പങ്കെടുക്കുന്ന മുഴുവന്‍ ഇരട്ടകള്‍ക്കും വ്യക്തി പരമായി മൊമന്റോ നല്‍കും. ഒരു പ്രസവത്തില്‍ മൂന്ന് കുട്ടികളുള്ള നാല് കുടുംബങ്ങളും പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നും ഇരട്ടകളുള്ള 3 കുടുംബങ്ങളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു.
  വയനാട് കോഴിക്കോട്, മലപ്പുറം. പാലക്കാട്, നീലഗിരി ജില്ലകളില്‍ നിന്നുള്ള 270 ഇരട്ടകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 10 വയസ്സിന് താഴെ 60 പേരും 20 വയസ്സുവരെ 41 പേരുമാണ്. പരിപാടിയില്‍ പങ്കെടുക്കുന്ന  ക്രൈസ്തവര്‍ക്കായി ചടങ്ങിന് മുമ്പ് ഇരട്ടകളുടെ നേത്യത്വത്തില്‍ ദിവ്യ ബലി നടത്തും. 4 മണിക്ക് നടക്കുന്ന പൊതു സമ്മേളനം ബത്തേരി എംഎല്‍എ ഐസി ബാലക്യഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ എആര്‍ അജയകുമാര്‍ വിവിധ വ്യക്തികളെ ആദരിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെബി നസീമ അടക്കമുള്ള ജന പ്രതിനിധികളും മത പണ്ഡിതരും പങ്കെടുക്കും. മാനന്തവാടി  രൂപതാ വികാരി ജനറല്‍ മോന്‍സിഞ്ഞോള്‍ , അബ്രാഹാം നെല്ലിക്കല്‍ അദ്ധ്വക്ഷത വഹിക്കും. പരിപാടിക്കുള്ള എല്ലാ  ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. എടപ്പെട്ടി  പള്ളി വികാരി അഡ്വക്കേറ്റ് തോമസ് ജോസഹ് തേരകം, മാത്യൂ കോച്ചാലുങ്കല്‍,  അഡ്വക്കേറ്റ് റെജിമോള്‍ സജയന്‍,   പ്രവീണ്‍ പിഎം തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *