April 19, 2024

ആസിഡ് ഫ്രയിംസ് പുസ്തക പ്രകാശനം ഞായറാഴ്ച

0
കല്‍പ്പറ്റ. എഴുത്തുകാരന്‍ ബാലന്‍ വേങ്ങര രചിച്ച് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ആസിഡ് ഫ്രയിംസ്് എന്ന നോവലിന്റെ പ്രകാശനവും സുഹ്യത് സംഗമവും ഞായറാഴ്ച നടക്കും. ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ കല്‍പ്പറ്റ ഗവ.എല്‍.പി സ്‌കൂളില്‍ വയനാട് സാഹിത്യ കൂട്ടായ്മയുടെ നേത്യത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ജീവിത ചരിത്രമാണ് ബാലന്‍ വേങ്ങര നോവാലാക്കിരിക്കുന്നത്. ജീവിച്ചിരുന്നവരും ജീവിച്ചിരിക്കുന്നവരുമായ ഹോക്കിങ്ങിന്റെ സുഹ്യത്തുക്കളുമാണ് നോവലില്‍ കഥാപാത്രങ്ങളായി വരുന്നതെന്ന് ബാലന്‍ വേങ്ങര പറഞ്ഞു. യൂറോപ്യന്റെ ചുറ്റുപാടിലുള്ള നോവലിലുടെ മലയാളം സ്റ്റീഫന്‍ ഹോക്കിങ്ങിന് ആദരവ് നല്‍കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വെറും 100 പേജുള്ള നോവല്‍ 3 വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ബാലന്‍ വേങ്ങരയുടെ നാലാംമത്തെ പുസ്തകവും മൂന്നാംമത്തെ നോവലുമാണ് ആസിഡ്  ഫ്രയിംസ് . സാധാരണക്കാരന് മനസ്സിലാവുന്ന തരത്തില്‍ ശാസ്ത്രത്തെ പരിചയപ്പെടുത്തിയ ഒരു കോടിയിലധികം കോപ്പികള്‍ വിറ്റഴിച്ച 60ലധികം ഭാഷകളില്‍ പരിഭാഷപ്പെടുത്തിയ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന ഹോക്കിങ്ങിന്റെ പുസ്തകമാണ് തന്റെ രചനക്കും പ്രചോദനമായതെന്ന് ബാലന്‍ പറഞ്ഞു. ശാസ്ത്ര സമസ്യകള്‍ നിര്‍ദ്ദാരണം ചെയ്യുന്ന ഒരാള്‍ ഇത്ര ലളിതമായി ലോകത്തെ കീഴടക്കുന്ന പുസ്തകമെഴുതി എന്ന തന്റെ അന്വേഷണത്തിന്റെ ഉത്തരമാണ് ആസിഡ്  ഫ്രയിംസ് എന്നും നോവലിസറ്റ് പറഞ്ഞു. ഞായറാഴ്ച നടക്കുന്ന പ്രകാശന ചടങ്ങും സുഹ്യത്ത സംഗമവും വയനാട് ജില്ലാ കളക്ടര്‍ എആര്‍ അജയകുമാര്‍ ഉദ്ഘാടനം ചെയ്യും.എഴുത്തുകാരനായ ഷൗക്കത്ത്  പുസ്തക പ്രകാശനം ചെയ്യും അര്‍ഷാദ് ബത്തേരി ഏറ്റുവാങ്ങും.  ജില്ലാ ല്രൈബറി കൗണ്‍സില്‍  സെക്രട്ടറി എം ബാലഗോപാലന്‍ അദ്ധ്വക്ഷത വഹിക്കുമെന്ന് അനില്‍ കുറ്റിച്ചിറ പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *