August 14, 2026

പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

0
പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 

 കൂടൽക്കടവിലുള്ള പാലത്തിൽ നിന്ന്  പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നീർവാരം കല്ലുവയൽ പള്ളിക്ക് സമീപം മാങ്കോട്ട് ജോസഫ് ത്രേസ്യ ദമ്പതികളുടെ മകൻ എം .ജെ. ബിജു  (42) വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.വെളളിയാഴ്ച രാത്രി മുതലാണ് ബിജുവിനെ കാണാതായത്. ബിജുവിന്റെ ബൈക്ക് പാലത്തിൽ കണ്ടതിനാലാണ് പുഴയിലേക്ക് ചാടിയതാണന്ന് സംശയിച്ചത്. 

ഞായറാഴ്ച്ച  മാനന്തവാടി ഫയർഫോഴ്സ്, പനമരം, പിണങ്ങോട് റസ്ക്യൂ ടീമുകൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനിടെ മൃതദേഹം വെള്ളത്തിൽ പൊന്തുകയായിരുന്നു . ഭാര്യ – ഷീന, മക്കൾ അഥുൽ, അലൻ, ആഷ് ബിൻ. സഹോദരങ്ങൾ: ജോസ്, തങ്കച്ചൻ, സജി ,മേരി, മിനി, ഗ്രേസി, സെലി, സി. ലിറ്റി, സി.റെജിൻ മരിയ.വിവിധ ബാങ്കുകളിലായി ആറ് ലക്ഷം രൂപയുടെ കടബാധ്യത ഉള്ളതായി ബന്ധുക്കൾ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *