April 19, 2024

പ്രകാശന്റെ കുടുംബത്തെ സഹായിക്കാൻ സ്വകാര്യ ബസുകളിൽ നാളെ ബക്കറ്റ് പിരിവ് .

0
മാനന്തവാടി  :നിരവിൽപ്പുഴ റൂട്ടിലെ സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും മറ്റൊരു ജീവ കാരുണ്യ പ്രവർത്തനത്തിന് കൂടെ മുന്നിട്ടിറങ്ങുകയാണ് . അകാലത്തിൽ പൊലിഞ്ഞ് പോയ തങ്ങളുടെ സഹപ്രവർത്തകൻ പ്രകാശന്റെ കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടിയാണ് ഇത്തവണ ഇവർ ബക്കറ്റ് പിരിവുമായി മുന്നിട്ടിറങ്ങുന്നത്.പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി 17 ന് നിരവിൽപ്പുഴ റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളുടെ കലക്ഷൻ പ്രകാശിന്റെ കുടുംബത്തിന് കൈമാറുമെന്നും ബസ്സ് ഉടമകളും തൊഴിലാളികളും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
        കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തിലേറെയായി മാനന്തവാടി താലൂക്കിലെ വിവിധ സ്വകാര്യ ബസ്സുകളിൽ ക്ലീനർ ജോലി ചെയ്തിരുന്ന തോണിച്ചാൽ സ്വദേശി ആലക്കണ്ടി പ്രകാശൻ കഴിഞ്ഞ ഏപ്രിൽ ആറിനാണ്  ഹൃദയാഘാതത്തെ തുടർന്ന് മരണമടയുന്നത് .രണ്ട് മക്കളും ഭാര്യയുമടങ്ങുന്ന നിർദന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു പ്രകാശൻ.  പ്രകാശന്റെ തുച്ഛമായ വരുമാനം കൊണ്ടാണ്  ഈ കുടുംബം ജീവിച്ച് പോന്നിരുന്നത് .പ്രകാശൻ നഷ്ടമായതോടെ കുടുംബം വഴി മുട്ടിയ അവസ്ഥയിലാണ് . 
 ഈ സാഹചര്യത്തിൽ ബസ്സുടമകളും തൊഴിലാളികളും വിവിധ ട്രേഡ് യൂണിയൻ നേതാക്കളുമടങ്ങുന്ന ഒരു കുടുംബ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട് . ഈ സമിതിയുടെ നേതൃത്വത്തിൽ ഈ വരുന്ന 17 ന്  മാനന്തവാടി നിരവിൽപുഴ റൂട്ടിലോടുന്ന മുഴുവൻ സ്വകാര്യ ബസ്സുകളും അന്നേ ദിവസത്തെ വരുമാനം പ്രകാശൻ കുടുംബ സഹായ സമിതിയിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് . അന്നേ ദിവസം യാത്രക്കാർക്ക് ടിക്കറ്റ് നൽകാതെ പരമാവധി തുക സമാഹരിക്കാനാണ് തീരുമാനം . കൂടാതെ ബക്കറ്റ് കളക്ഷനിലൂടെ പൊതു ജനങ്ങളിൽ നിന്നും  പൈസ സമാഹരികരിച്ച് പ്രകാശന്റെ കുടുംബത്തിന് കൈമാറുമെന്നും കമ്മിറ്റി അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *