എടപ്പെട്ടിയുടെ ആഘോഷമായി മലബാറിലെ ആദ്യത്തെ ഇരട്ടകളുടെ സംഗമം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  കൽപ്പറ്റക്കടുത്ത് എടപ്പെട്ടിയിൽ നടന്ന ഇരട്ടകളുടെ സംഗമം നാടിന്റെ ആഘോഷമായി.  മലബാറിലെ ആദ്യത്തെ ഏറ്റവും വലിയ ഇരട്ടകളുടെ സംഗമത്തിൽ കാസർഗോഡ് മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലെ ജാതി മത – പ്രായ ഭേദമന്യേ  270 ഇരട്ടകൾ പങ്കെടുത്തു. 
      എടപ്പെട്ടിയെന്ന കൊച്ചുഗ്രാമത്തിൽ പത്തിലധികം  വീടുകളിൽ ഇരട്ടകൾ ഉണ്ടന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന്  സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ: തോമസ് ജോസഫ് തേരകമാണ് ഇരട്ടകളുടെ സംഗമം നടത്താൻ ആശയമിട്ടത്. തുടർന്ന് രജിസ്ട്രേഷൻ ആരംഭിച്ചതോടെയാണ് വിവിധ പ്രായത്തിലുള്ള ഇരട്ടകളും  ഒറ്റ പ്രസവത്തിൽ മൂന്ന് കുട്ടികളുള്ള കുടുംബങ്ങളും പരിപാടിക്ക് രജിസ്റ്റർ ചെയ്തത്. ഇരട്ടകളായ വൈദികർ, അഭിഭാഷകർ, സൈനികർ , കലാകാരൻമാർ, ഭിന്നശേഷിക്കാർ തുടങ്ങി 130 ലധികം കുടുംബങ്ങളിൽ നിന്നുള്ളവർ യുഗ്മ 2019 എന്ന പേരിൽ സംഘടിപ്പിച്ച സംഗമത്തിനെത്തി. ഉത്തരാഖണ്ഡിൽ ആർമിയിൽ ജോലി ചെയ്യുന്ന ജവാൻമാരായ കൽപ്പറ്റ അമ്പിലേരിയിലെ ഇരട്ടകളായ  ജിതിൻ സുരേഷ്, നിതിൻ സുരേഷ്  എന്നിവരെയും  ഇരട്ടകളായ ദമ്പതിമാരെയും ഇരട്ടകളായ വൈദികരും വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഇരട്ടകളെയും പ്രത്യേകമായി ആദരിച്ചു. 
അഞ്ച് മാസം പ്രായമുള്ള കുട്ടികൾ മുതൽ 68 വയസ്സുള്ള ഇരട്ടകൾ വരെയും 
        ഒറ്റ പ്രസവത്തിൽ മൂന്ന് മക്കൾ വീതമുള്ള മൂന്ന് കുടുംബങ്ങളും  പരിപാടിക്കെത്തി. മാനന്തവാടി കണിയാരത്തെ നസീർ അഷിത ദമ്പതികൾ ഒറ്റ പ്രസവത്തിൽ  തങ്ങൾക്കുണ്ടായ  ലാമിയ, ലെയ്ക്ക, ലെയ് ഷ എന്നിവരുമായാണ് സംഗമത്തിൽ പങ്കെടുത്തത് .ബത്തേരി മൂലങ്കാവിലെ റാത്തപ്പള്ളിൽ അഭിലാഷ് ജിംഷ ദമ്പതികൾ തങ്ങളുടെ അഞ്ച് വയസ്സുകാരായ എയ്ഡൻ മാത്യു, എമ്മ മറിയ, മിഷേൽ അന്ന എന്നിവരുമായും മൂന്നാനക്കുഴി കളപ്പുരക്കൽ വിനോദും ഭാര്യ ഷീജയും ഒറ്റ പ്രസവത്തിൽ ജനിച്ച   ഏബൽ അഗസ്റ്റ്യൻ മാത്യൂ, എയ്ഡൻ കുര്യൻ മാത്യു, സെറ എലിസബത്ത് മാത്യൂ എന്നിവരെയും കൂട്ടിയാണ് സംഗമത്തിലേക്കെത്തിയത്. 
     പരിപാടി ഉദ്ഘാടനം ചെയ്ത ഐ.സി. ബാലകൃഷ്ണൻ എം.എൽ. എ യുടെ പി.എ. ഷാജിയും ഇരട്ട സഹോദരനായ ഷിബുവിനൊപ്പമെത്തി. വയനാട് ജില്ലാ കലക്ടർ എ.ആർ. അജയകുമാർ ആദരിക്കൽ ചടങ്ങിന് തുടക്കം കുറിച്ചു. മാനന്തവാടി രൂപത  വികാരി ജനറാൾ മോൺസിഞ്ഞോർ അബ്രാഹം നെല്ലിക്കൽ അധ്യക്ഷത വഹിച്ചു.  മുൻ എം.എൽ. എ എൽ.ഡി. അപ്പച്ചൻ, ഡോ. ജമാലുദ്ദീൻ ഫാറൂഖി  ,ഫാ .. തോമസ് ജോസഫ് തേരകം, ഗ്രാമ പഞ്ചായത്തംഗം  സുന്ദർരാജ്, 
കെ .രാമദാസ് കളത്തിൽ,  അഡ്വ.രാജി, ട്രസ്റ്റി മാത്യു കൊച്ചാലുങ്കൽ  എന്നിവർ പ്രസംഗിച്ചു. കൽപ്പറ്റ:നഗരമധ്യത്തിൽ നടപ്പാതയിൽ ഇറച്ചി വിറ്റ് വ്യാപാരികളുടെ പ്രതിഷേധം: ആത്മഹത്യാ ഭീഷണിയും.ആറുമാസം മുൻപ് കൽപ്പറ്റ നഗരസഭയുടെ പിണങ്ങോട് റോഡിലെ മത്സ്യ-മാംസ മാർക്കറ്റിൽ നിന്നും ബൈപ്പാസിലെ കെട്ടിടത്തിലേക്ക് വ്യാപാരം മാറ്റുമ്പോൾ ...
Read More
കൽപ്പറ്റ:നടവയൽ  ചിറ്റാലൂർക്കുന്ന് പുന്നോലിൽ സണ്ണി (50) നിര്യാതനായി .സംസ്കാരം നടത്തി .ഭാര്യ: മേരി ,മക്കൾ: അഭിജിത്ത് ,അമൽജിത്ത് .സഹോദരങ്ങൾ: ഗ്രേസി ,ജോണി ,ബേബി ,ആനി, ദേവസ്യ ,ഷീനാ  ...
Read More
ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള എക്‌സ്‌പ്ലോറിംഗ് ഇന്ത്യ പദ്ധതിയുടെ ഭാഗമായുള്ള ഏകദിന കരിയര്‍ ഗൈഡന്‍സ് പരിപാടി കണിയാമ്പറ്റ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു. ന്യൂനപക്ഷ ക്ഷേമ വകുപ്പും ...
Read More
.മൃഗസംരക്ഷണ വകുപ്പ് പള്ളിക്കുന്ന് മൃഗാശുപത്രി മുഖേന നടപ്പിലാക്കുന്ന ജൈവമാലിന്യം വളമാക്കുന്ന പദ്ധതിയുടെ അഞ്ച് യൂണിറ്റിന് അപേക്ഷ ക്ഷണിച്ചു.  കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് അപേക്ഷിക്കാം.  പത്ത് ക്യൂബിക് മീറ്റര്‍ വലിപ്പത്തില്‍ ...
Read More
സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ മഞ്ചേരി, പയ്യനാടുളള കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററില്‍ റബ്ബര്‍ പാലില്‍ നിന്നും ഡ്രൈ റബ്ബറില്‍ നിന്നും ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ച് റബ്ബറധിഷ്ഠിത ...
Read More
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നെഹ്‌റു യുവകേന്ദ്ര ഐക്യരാഷ്ട്ര സംഘടന വോളന്റീയര്‍ പ്രോഗ്രാമിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിലേക്ക് വോളന്റീയര്‍മാരെ തിരഞ്ഞെടുക്കുന്നു. പ്രായം 15  മുതല്‍ 29 വരെ. യോഗ്യത ...
Read More
 'മേപ്പാടിയിലാണ്. രണ്ട് ദിവസമായി വീട്ടില്‍ പോകാന്‍ പറ്റിയിട്ടില്ല. വീട്ടില്‍ ഇനി ഒരിക്കലും എത്താന്‍ പറ്റാത്ത ആളുകളുടെ കൂടെയായിരുന്നു ഇന്ന്. എട്ട് ഡെഡ് ബോഡി കിട്ടി. ബാക്കിയുള്ളവര്‍ മണ്ണിനടിയിലാണ് ...
Read More
മീനങ്ങാടി :   സെന്‍റ് പീറ്റേഴ്സ് & സെന്‍റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലിനു കീഴില്‍ ചീരാംകുന്നില്‍  സ്ഥാപിതമായിരിക്കുന്ന പരിശുദ്ധ  അബ്ദുള്‍ ജലീല്‍മോര്‍  ഗ്രീഗോറിയോസ്   ചാപ്പലിന്‍റെ  ശിലാസ്ഥാപനത്തിന്‍റേയും  വടക്കന്‍ ...
Read More
. മേപ്പാടി : പുത്തുമല ദുരന്തത്തിൽ പഠനോപകാരങ്ങൾ നഷ്‌ടപ്പെട്ട വെള്ളാർമല ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ 120 വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും യൂണിഫോമുകളും എംഎസ്എഫ് നൽകി.കൂടപിറപ്പുകളുടെ കൂടെ നിൽക്കാം ...
Read More
ചേർത്തു പിടിക്കാം അവരും പഠിക്കട്ടെ: നെയ്ക്കുപ്പ കോളനിയിലെ വിദ്യാർത്ഥികൾക്ക് സാന്ത്വനമായി എസ്‌ എസ് എഫ് പനമരം: പ്രളയം ബാധിച്ച വയനാട്ടിലെ ഗ്രാമ പ്രദേശങ്ങളിൽ പഠനക്കിറ്റുമായി വിദ്യാർത്ഥികൾക്ക് കൈതാങ്ങാവുകയാണ് എസ് എസ്‌ ...
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *