July 16, 2026

ദേശീയ പണിമുടക്ക്: ദന്താശുപത്രികൾ അടച്ചിട്ട് പ്രതിഷേധിച്ചു

0
ദേശീയ പണിമുടക്ക്: ദന്താശുപത്രികൾ അടച്ചിട്ട് പ്രതിഷേധിച്ചു
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
പശ്ചിമ ബംഗാളിൽ ഡോക്ടർമാർക്കെതിരെ ഉണ്ടായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ദന്ത ഡോക്ടർമാരും ദന്താശുപത്രികൾ അടച്ചിട്ട് പ്രതിഷേധിച്ചു.. ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള ഘടകത്തിന്റെ നേതൃത്വത്തിലാണ് സംസ്ഥാനമാകെ ദന്താശുപത്രികൾ അടച്ചിട്ട് പ്രതിഷേധിച്ചത്. 
സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കി നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡോ. പി സി .സനോജ്, ഡോ. ഫ്രൻസ് ജോസ് , ഡോ.രജിത്ത് , ഡോ. നൗഷാദ് പള്ളിയാൽ, ഡോ.ഐശ്വര്യ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *