April 19, 2024

കേരളത്തില്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന വ്യദ്ധസദനങ്ങള്‍ വര്‍ദ്ധിച്ചതായി മന്ത്രി കെ.കെ ശൈലജ ടീച്ചര്‍

0
167.jpg

മാനന്തവാടി: കേരളത്തില്‍ അംഗീകാരത്തോട് കൂടി പ്രവര്‍ത്തിക്കുന്ന വ്യദ്ധസദങ്ങള്‍ വര്‍ദ്ധിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 613 വ്യദ്ധസദങ്ങളില്‍ സര്‍ക്കര്‍ വ്യദ്ധ സദനങ്ങളും, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന 597 വ്യദ്ധസദനങ്ങളുണ്ടെന്നും ഈ വ്യദ്ധ സദനങ്ങളിലെല്ലാം കൂടി 17793 അന്തേവാസികളുണ്ടെന്നും മന്ത്രി പറഞ്ഞു. മാനന്തവാടി എംഎല്‍എ ഒആര്‍ കേളുവിന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രിയുടെ പ്രസ്താവന. അന്തേവാസികള്‍ ഏറ്റവും കൂടുതലുള്ളത് എറണാകുളം, കോട്ടയം, ത്യശ്ശൂര്‍ ജില്ലകളിലാണ്. എറ്റവും കുറവ് മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകളിലും. സര്‍ക്കാര്‍ വൃദ്ധസദനങ്ങളിലെ താമസക്കാരുടെ ക്ഷേമത്തിനായി വിവിധ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. വൃദ്ധസദനങ്ങളിലെ താമസക്കാരുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കത്യമായും പതിവായും നിരീക്ഷിക്കുന്നതിന് ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി നല്‍കുന്ന വയോമധുരം പദ്ധതിയോടൊപ്പം തന്നെ ഇവര്‍ക്കുള്ള ആയുര്‍വേദ ചികിത്സക്കായി വയോ അമൃതം പദ്ധതിയും നടപ്പിലാക്കുന്നുണെന്നും മന്ത്രി പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *