May 2, 2024

വിദ്യാര്‍ത്ഥികള്‍ വായനാദിനത്തോടനുബന്ധിച്ച് പ്രതിഭ വായനശാല സന്ദര്‍ശിച്ചു.

0
Img 20190619 Wa0237.jpg
പടിഞ്ഞാറത്തറ: പേരാല്‍ ഗവ.എല്‍.പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ വായനാദിനത്തോടനുബന്ധിച്ച് പ്രതിഭ വായനശാല സന്ദര്‍ശിച്ചു. ലൈബ്രേറിന്‍ പി.ഡി ജോസഫ് , സെക്രട്ടറി റിജേഷ്, എക്സി.മെമ്പര്‍മാരായ മുനീര്‍, അശോകന്‍, ചന്ദ്രന്‍, അനൂപ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. മുഴുവന്‍ കുട്ടികള്‍ക്കും അംഗത്വം നല്‍കി ലൈബ്രറി വിതരണം നടത്തി. വായനശാലയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ലൈബ്രേറിയന്‍ കുട്ടികള്‍ക്ക് വിശദീകരിച്ചു.
ഹെഡ് മാസ്റ്റര്‍ ശ്രീ. പ്രമദാസ് പി.എന്‍ പണിക്കര്‍ അനുസ്മരണം നടത്തി. പൊതു വിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള അറിഞ്ഞു നേടാം പദ്ധതി എസ്.ആര്‍.ജി കണ്‍വീനര്‍ കെ.കെ.നൂര്‍ജഹാന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ത്താ വായന, കവിതാലാപനം, വായനക്കുറിപ്പ് തയ്യാറാക്കല്‍ എന്നീ മത്സരങ്ങളും നടത്താന്‍ തീരുമാനിച്ചു.  
ഹെഡ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സന്ധ്യ.സികെ, രാജി ടീച്ചര്‍, ജാസ്മിന്‍ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. അബൂബക്കര്‍.എം.പി സ്വാഗതവും റിയ ഫാത്തിമ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *