August 13, 2026

പോരൂർ എൽ.പി.സ്കൂളിൽ പി.എൻ.പണിക്കർ അനുസ്മരണവും വായനാ വാരാചരണവും.

0
IMG-20190619-WA0238.jpg
By ന്യൂസ് വയനാട് ബ്യൂറോ

പോരൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.സ്കൂളിൽ പി.എൻ.പണിക്കർ അനുസ്മരണവും വായനാ വാരാചരണവും ഉദ്ഘാടനം ചെയ്തു.അക്ഷരങ്ങൾ കൊണ്ട് വാക്കുകൾ തീർത്ത് വാക്കുകൾ കൊണ്ട് വാചകങ്ങൾ തീർത്ത് വാചകങ്ങൾ കൊണ്ട് ആശയങ്ങൾ നെയ്തെടുത്ത് നന്മയുടെ പാതകളിലൂടെ ചരിക്കുന്നതിനും ചലിപ്പിക്കുന്നതിനും  ഇളം തലമുറയെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പി.എൻ.പണിക്കർ അനുസ്മരണവും വായനാ വാരാചരണ ഉദ്ഘാടനവും നടത്തി. തവിഞ്ഞാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഷൈമ മുരളീധരൻ പി.എൻ.പണിക്കർ അനുസ്മരണം നടത്തി. വായനവാരാചരണത്തിന്റെ ഉദ്ഘാടനംതവിഞ്ഞാൽ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ   ഷജിത്ത് എൻ.ജെ ഉദ്ഘാടനം ചെയതു.പി..ടി.എ പ്രസിഡന്റ് വിജീഷ് ഇ.എൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ  വർക്കി എൻ.എം, ഗ്രേസി ജോസ്, എൽ സി കെ.സി., ടോം ജോസ്, സി. ജോളി മാനുവൽ, സ്വപ്ന,രവീണ, റിനി എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *