August 11, 2026

സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതായി പരാതി; റാഗിംങ്ങാണ് വിദ്യാര്‍ത്ഥിക്ക് നേരെയുണ്ടായതെന്ന് മാതാപിതാക്കള്‍

0
By ന്യൂസ് വയനാട് ബ്യൂറോ
വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതായി പരാതി;ക്രൂരമായ റാഗിംങ്ങാണ് വിദ്യാര്‍ത്ഥിക്ക് നേരെയുണ്ടായതെന്ന് മാതാപിതാക്കള്‍.
വാളാട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍  വിദ്യാര്‍ത്ഥിയെയാണ്  സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതായി പരാതിയുള്ളത്..വെള്ളമുണ്ട സ്വദേശിയായ അശ്വിന്‍ ബിജുവിനാണ് മര്‍ദ്ധനമേറ്റത്.പരാതി നല്‍കിയിട്ടും വേണ്ട രീതിയില്‍ അധ്യാപകര്‍ വിഷയം കൈകാര്യം ചെയ്തില്ലെന്ന് ആരോപണം.പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും അധ്യാപകര്‍ ശ്രമിക്കാതെ വിദ്യാര്‍ത്ഥിയോട് കുറച്ചു ദിവസത്തേക്ക് ക്ലാസില്‍ വരരുതെന്ന് പറഞ്ഞു വീട്ടിലേക്ക് പറഞ്ഞുവിടുകയായിരുന്നു.തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ വിദ്യാര്‍ത്ഥിയുടെ പരിക്ക് ഗുരുതരമായതിനാൽ മാനന്തവാടി ജില്ലാശുപത്രിയിലേക്ക് കൊണ്ടുപോയി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *