May 11, 2024

റാങ്കിന്റെ തിളക്കവുമായി മാനന്തവാടി കോ-ഓപ്പറേറ്റീവ് കോളേജ്.

0
Img 20190621 Wa0101.jpg
റാങ്കിന്റെ തിളക്കവുമായി മാനന്തവാടി കോ-ഓപ്പറേറ്റീവ് കോളേജ്.ബി.എ.മലയാളത്തിൽ ഒന്നാം റാങ്കും പൊളിറ്റിക്കൽ സയൻസ്, മാത്തമറ്റിക്സ്, പൊളിറ്റിക്സ് വിഭാഗത്തിലും കോളേജിൽ റാങ്കിന്റെ തിളക്കം. വിജയികളെ ഇന്ന് കോളേജിൽ വെച്ച്ആദരിക്കുമെന്ന് കോളേജ് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കണ്ണൂർ സർവ്വകലാശാല ഡിഗ്രി പരീക്ഷകളിൽ മികച്ച വിജയമാണ് മാനന്തവാടി കോ-ഓപ്പറേറ്റീവ് കോളേജ് നേടിയിരിക്കുന്നത്. ബി.എ.മലയാളത്തിൽ കെ.എ.റഹീമ ഒന്നാം റാങ്ക് കരസ്ഥമാക്കി. ഇതെവിഭാഗത്തിൽ മുന്നാം റാങ്ക് കെ.എ.റൂബി യും, നാലാം റാങ്ക് എ.മുഹസീനയും, അഞ്ചാം റാങ്ക് ജിലിൻ ജോയ്, ഏഴാം റാങ്ക് നിവേദ് സജീവനും, ഒമ്പതാം റാങ്ക് ലിയ മാത്യുവും കരസ്ഥമാക്കി. പൊളിറ്റിക്കൽ സയൻസിൽ രണ്ടാം റാങ്ക് കെ.പി.ഷാനിദും, മൂന്നാം റാങ്ക് ഗ്രീഷ്മ മൻമഥനും നേടി.മാത്തമാറ്റിക്സ് വിഭാഗത്തിൽ ന ലാം റാങ്ക് കെ.വി.ശാലികയും നേടി. പൊളിറ്റിക്സ് വിഭാഗത്തിൽ നാലാം റാങ്ക് പി.എൻ.വൈശാഖ്, അഞ്ചാം റാങ്ക് സാന്ദ്ര സജീവനും ഏഴാം റാങ്ക് കെ.എസ്.ശരണും, ഒമ്പതാം റാങ്ക് യു.ബി. ശരത്തും കരസ്ഥമാക്കി കോളേജിന്റെ വിജയകിരീടമണിയിക്കു. റാങ്ക് ജേതാക്കളെ ഇന്ന് രാവിലെ 10 മണിക്ക് കോളേജിൽ വെച്ച് അനുമോദിക്കുമെന്നും അധികൃതർ അറിയിച്ചു.( By te)
വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പാൾ പി.കെ.സുധീർ, പ്രസിഡന്റ് വി.യു.ബിനു, വൈസ് പ്രിൻസിപ്പാൾ എൻ.ഐ.സജി തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *