ആസിയാൻ കരാർ റദ്ദാക്കാണം: ജനതാദൾ എസ്
വെള്ളമുണ്ട: കാർഷിക മേഖലയിലെ പ്രതിസന്ധിക്ക‌് കാരണമായ ആസിയാൻ കരാർ റദ്ദാക്കാൻ കേന്ദ്ര സർക്കാർ തെയ്യാറാകണമെന്ന് ജനതാദൾ എസ് വെള്ളമുണ്ട പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു. കാർഷിക ജില്ലയായ വയനാടിന്റെ സാമ്പത്തികാടിത്തറ തകർത്ത‌് കർഷകരെ ആത്മഹത്യയിലേക്ക‌് നയിച്ചത‌്
ഉദാരവത‌്കരണനയങ്ങളും ആസിയാൻ കരാറുമാണ‌്. നികുതി വെട്ടിക്കുറച്ച്
കാപ്പിയും കുരുമുളകും ഇറക്കുമതി ചെയ്യാൻ കോർപ്പറേറ്റ് കമ്പനികൾക്ക‌് അനുവാദം നൽകിയ ഉദാരവൽക്കരണ സാമ്പത്തിക നയത്തിന്റെ ദുരന്തമാണ‌് കർഷക ആത്മഹത്യകൾ. ബിജെപി സർക്കാർ കർഷക വിരുദ്ധ നയങ്ങൾ തിരുത്തണമെന്നും വിദർഭയേക്കാൾ കൂടുതൽ കർഷക ആത്മഹത്യകൾ ഒരു കാലത്ത‌് വയനാട്ടിൽ ഉണ്ടായതിന‌് കാരണം ആസിയാൻ പോലുള്ള നയങ്ങളാണെന്ന യാഥാർഥ്യം ഇനിയെങ്കിലും തിരിച്ചറിയാൻ തെയ്യറാകണമെന്നും കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപെട്ടു.
സി.കെ.ഉമ്മർ അധ്യക്ഷം വഹിച്ചു.
പ്രേംരാജ് ചെറുകര, ജുനൈദ് കൈപ്പാണി,ഫ്രാൻസിസ് പുന്നോലിൽ, സി.എഛ്.ഉമറലി, എ. ഇബ്രാഹിം എന്നിവർ സംസാരിച്ചു.




Leave a Reply