November 9, 2026

പ്രളയാനന്തര പുനരധിവാസം: അഞ്ചു സെന്റ് ഭൂമിയുടെ ആധാരം കൈമാറി

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

സുല്‍ത്താന്‍ ബത്തേരി: പ്രളയാനന്തര പുനരധിവാസത്തിനു ഉപയോഗപ്പെടുത്തുന്നതിനു  കേരള കോണ്‍ഗ്രസ്-എം ജില്ലാ പ്രസിഡന്റ് കെ.ജെ. ദേവസ്യ നൂല്‍പ്പുഴ പഞ്ചായത്തിലെ മുക്കുത്തിക്കുന്നില്‍  വിട്ടുകൊടുത്ത  അഞ്ചു സെന്റ് ഭൂമിയുടെ ആധാരം  ഗുണഭോക്താവ് നാഗരാജനു സബ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് കൈമാറി. നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ. ശോഭന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നിര്‍മല മാത്യു, ബെന്നി കൈനിക്കല്‍, എന്‍.കെ. മോഹനന്‍, ഡപ്യൂട്ടി തഹസില്‍ദാര്‍ യേസുദാസ്, വില്ലേജ് ഓഫീസര്‍ മറിയുമ്മ എന്നിവര്‍ പ്രസംഗിച്ചു. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *