പഴശ്ശിരാജാസ്മാരകഗ്രന്ഥാലയം ബാല വേദി വായന ശില്പശാല സംഘടിപ്പിച്ചു
മാനന്തവാടി: പഴശ്ശിരാജാസ്മാരകഗ്രന്ഥാലയം ബാല വേദിയുടെ നേതൃത്വത്തിൽ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വായന ശില്പശാല സംഘടിപ്പിച്ചു. പരിസ്ഥിതി വായന, ഓർമ്മയിലെ പുസ്തകം, വായനാ മത്സര പുസ്തക പരിചയം, സിനിമാ പ്രദർശനം, നാടൻപാട്ട് പരിശീലനം, കുട്ടികളുടെ ജി.കെ. കോർണർ രൂപീകരണം, സൗജന്യ അംഗത്വ വിതരണം എന്നിവ ശില്പശാലയുടെ ഭാഗമായി നടത്തി.
അരുൺ വി.സി ശില്പശാല ഉദ്ഘാടനം ചെയ്തു. സുധീഷ് കരിങ്ങാരി, റോയ്സൺ പിലാക്കാവ്, ജിലിൻ ജോയ്, അനിൽ തരുവണ ,രാജേഷ് കുമാർ എസ് ,പ്രതിഭ എൻ.എസ് എന്നിവർ സെഷനുകൾ കൈകാര്യം ചെയ്തു.
ബാലവേദി പ്രസിഡന്റ് സായ് ധീരജ് , വൈസ്.പ്രസി: അഭിജിത്ത് കെ. ഷിനോജ്, സെക്രട്ടറി ഡാനിയൽ റോബർട്ട്, ജോ. സെക്രട്ടറി നിവേദ്യ ബിജു , ലൈബ്രേറിയൻ അഭിരാം കൃഷ്ണ എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
ഷിനോജ് വി.പി, അനുമോൾ എ.സി, വിദ്യ വിനോദ്, ജിതിൻ എം.സി. അനിൽകുമാർ എൻ , അരുൺ ഇ.വി. എന്നിവർ നേതൃത്വം നൽകി




Leave a Reply