May 19, 2024

വയോജനങ്ങൾ 29-ന് വയനാട് കലക്ട്രേറ്റ് മാർച്ച് നടത്തും

0
88.jpg
കൽപ്പറ്റ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വയോജനങ്ങൾ 29-ന്  വയനാട് കലക്ട്രേറ്റ് മാർച്ച് നടത്തും.കേരള സീനിയർ സിറ്റിസൺ ഫോറത്തിന്റെ നേതൃത്വത്തിലാണ് മാർച്ചും ധർണ്ണയുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും സംരക്ഷണത്തിനായുള്ള
സംസ്ഥാന സമിതിയും ജില്ലാ സമിതിയും പുനസംഘടിപ്പിച്ചതിൽ കേരളത്തിലെ ഏറ്റവും
കൂടുതൽ അംഗങ്ങൾ ഉള്ളതും സർക്കാർ അംഗീകൃതവുമായ സീനിയർ സിറ്റിസൺസ് ഫോറം
സംഘടനയുടെ പ്രതിനിധികളെ ഉൾപ്പെടുത്തുക.

സർക്കാർ നിർദ്ദേശമുണ്ടായിട്ടും പഞ്ചായത്തുകളിൽ വയോജനജാഗ്രതാസമിതികൾ
ഉണ്ടാക്കാത്ത പഞ്ചായത്തുകളുടെ നിലപാട് തിരുത്തുക.

.മുതിർന്ന പൗരൻമാർക്കുള്ള പദ്ധതി വിഹിതം എങ്ങനെ ഉപയോഗിക്കണമെന്ന് വയോജന
ഗ്രാമസഭ കൂടി തീരുമാനിക്കുക.

. കർഷകരുടെ പേരിലുള്ള ജപ്തി നടപടികൾ നിർത്തലാക്കുക.

.സാമൂഹികക്ഷേമ പെൻഷനുകൾക്ക് പുതുതായി കൊണ്ട് വന്നിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും
ഒഴിവാക്കുക.

എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള സീനിയർ സിറ്റിസൺസ് ഫോറം സംസ്ഥാന
വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ്  ജൂൺ 29 ന് ശനിയാഴ്ച്ച 10 മണിക്ക്
എസ്. കെ. എം. ജെ സ്കൂൾ പരിസരത്ത് നിന്നും പ്രതിഷേധ മാർച്ചും തുടർന്ന് കലക്ടറിന്
മുൻമ്പിൽ ധർണ്ണയും നടത്തുന്നത്. ധർണ്ണ ഐ.സി. ബാലകൃഷ്ണൻ എം.എൽ. എ ഉദ്ഘാടനം ചെയ്യും.

 പത്ര സമ്മേളനത്തിൽ പ്രസിഡണ്ട് കെ.വി.മാത്യു, സെക്രട്ടറി ടി.വി.രാജൻ, സംസ്ഥാന വൈസ് പ്രസിഡണ്ട് എ.പി. വാസുദേവൻ നായർ , ജില്ലാ വൈസ് പ്രസിഡണ്ട് വി.മൂസ എന്നിവർ പങ്കെടുത്തു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *