May 19, 2024

കാപ്പി വിപണനത്തിന് മൊബൈൽ ആപ്ലിക്കേഷൻ: ബോധവൽക്കരണ പരിപാടി നാളെ കൽപ്പറ്റയിൽ.

0
കൽപ്പറ്റ: കാപ്പി കർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധിയാണ് വിപണിയിലെ ഇടനിലക്കാരുടെ ചൂഷണം .ഇതിന് പരിഹാരമായി കോഫി തന്നെ പരിഹാരവുമായി രംഗത്ത് വന്നിരിക്കുകയാണ്. വിപണനത്തിനായി ഏക അനലിറ്റിക്സ് എന്ന സ്ഥാപനവുമായി ചേർന്ന് മൊബൈൽ ആപ്പ് തയ്യാറാക്കി. ബ്ലോക്ക് ചെയിൻ ബേസ്ഡ് മാർക്കറ്റ് പ്ലേസ് ഫോർ കോഫി എന്ന പേരിലാണ് കാപ്പി വിപണനത്തിന് മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കിയിട്ടുള്ളത്. ഉൽപ്പാദകന് ന്യായമായ പ്രതിഫലം ഉറപ്പാക്കുന്നതോടൊപ്പം ഉപഭോക്താവിന് ഗുണമേന്മയുള്ള കാപ്പി ലഭ്യമാക്കുകയും ചെയ്യുകയാണ് ആപ്പിന്റെ ലക്ഷ്യം.  കയറ്റുമതി കാർക്ക് ഇടനിലക്കാരെ ഒഴിവാക്കി  യഥാർത്ഥ വിതരണക്കാരെ കണ്ടെത്താനും ഈ ആപ്പ് ഉപയോഗപ്രദമാകും .   വ്യാപാരത്തിലെ സുതാര്യത ഉറപ്പാക്കുകയാണ് ഈ ആപ്ലിക്കേഷന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് കോഫീ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ഡോ: പി. കറുത്ത മണി പറഞ്ഞു. ആപ്ലിക്കേഷന്റെ പ്രവർത്തനം പഠിപ്പിക്കുന്നതിനും പ്രചരണം നൽകുന്നതിനുമായി വിവിധ സ്ഥലങ്ങളിൽ  ബോധവൽക്കരണ പരിപാടികൾ നടത്തും. കാപ്പി കർഷകർ,  ഉൽപ്പാദക കമ്പനികൾ,  സംഘടനകൾ,  സ്വയം സഹായ സംഘങ്ങൾ എന്നിവരെ ബോധവൽക്കരണ പരിപാടിയിൽ പങ്കാളികളാക്കും. 27-ന് കൽപ്പറ്റ എം.ജി.ടി. ഓഡിറ്റോറിയത്തിലായിരിക്കും ആദ്യ പരിപാടി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *