November 10, 2026

ഹാജിമാർക്ക് യാത്രയയപ്പും ശിഹാബ് തങ്ങൾ അനുസ്മരണവും നടത്തി.

0
IMG-20190626-WA0222.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി. മനസ്സും ശരീരവും ശുദ്ധീകരിക്കാനുള്ള കർമ്മമാണ് ഹജ്ജ്
 വയനാട് മുസ് ലിം ഓർഫനേജ് ജനറൽ സെക്രട്ടറി എം.എ.മുഹമ്മദ് ജമാൽ.
മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഹാജിമാർക്കുള്ള യാത്രയയപ്പും  ശിഹാബ് തങ്ങൾഅനുസ്മരണവും ഉൽഘാടനം ചെയ്ത് കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഓരോ ഹജ്ജാജിമാരും ഹജ്ജ് കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ പ്രസവിച്ച കുഞ്ഞിനെ പോലെയാണ്.
ഹജ്ജ് ചെയ്യാനുള്ള അവസരം ലഭിച്ചവർ ഏറെ അനുഗ്രഹിക്കപ്പെട്ടവരാണ്.
സ്രഷ്ടാവിന്റെ വിളി ലഭിച്ചവർക്കാണ് ഹജ്ജ് കർമ്മം ചെയ്യാൻ അവസരം ലഭിച്ചതെന്ന ചിന്ത ഓരോ പ്രവൃത്തി ചെയ്യുമ്പോഴും  ഹാജിമാർക്ക് ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
.
മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ.നിസാർ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.ജനറൽ സിക്രട്ടറി പി.കെ.അസ്മത്ത് സ്വാഗതം പറഞ്ഞു.
മുഹമ്മദ് ശരീഫ് ഫൈസി പ്രാത്ഥനക്ക് നേതൃത്വം നൽകി.ഷൗക്കത്തലി വെള്ളമുണ്ടമുഖ്യ പ്രഭാഷണം നടത്തി,
പി.ഇസ്മായിൽ ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി.
ഇബ്രാഹിം മാസ്റ്റർ, പടയൻ മുഹമ്മദ്, കെ.സി. മായൻ ഹാജി, കടവത്ത് മുഹമ്മദ്, പടയൻ അബ്ദുള്ള, അഹമ്മദ് മാസ്റ്റർ, കെ.എം.അബ്ദുള്ള, അഡ്വ: അബ്ദുൽ റഷീദ് പടയൻ,സിദ്ദീഖ് തലപ്പുഴ,
അണിയാരത്ത് മമ്മൂട്ടി ഹാജി, പി.അസ്സൈനാർ ഹാജി, 
സി. കുഞ്ഞബ്ദുള്ള, പി.വി.എസ്.മൂസ്സ, ബ്രാൻ അഹമ്മദ് കുട്ടി,
ഹാരിസ് കാട്ടിക്കുളം, കേളോത്ത് അബ്ദുള്ള, സി.പി.മൊയ്തു ഹാജി, ജാഫർ മാസ്റ്റർ,
കെ.സി.കുഞ്ഞബ്ദുള്ള ഹാജി, മോയി കാസിമി, കബീർ മാനന്തവാടി,
കേളോത്ത് അബ്ദുൽ നാസർ, 
മോയി പേരിയ, ബി.ഡി.അരുൺകുമാർ,
കെ.കെ.സി.മൈമൂന, സൗജത്ത് ഉസ്മാൻ ,ആസ്യ മൊയ്തു, ആമിന അവറാൻ എന്നിവർ സംബന്ധിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *