കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവാവ് അപകടനില തരണം ചെയ്തു.
കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്.
മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ
തോൽപ്പെട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. പുതുമന വീട്ടിൽ റെനീഷി (25) നാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാത്രി 9 മണിയോട വീട്ടിലേക്ക് വരുംവഴിയാണ് കാട്ടാന ഓടിച്ച് സമീപത്തെ തോട്ടത്തിൽ വെച്ചാണ് റെനീഷിനെ കാട്ടാന ആക്രമിച്ചത്.
കോളനിവാസികളുടെ ഇടപെടലിലാണ് രാത്രി 10 മണിയോടെ വിവരം അറിഞ്ഞത് . ഇയാളുടെ വാരിയെല്ലിന് ക്ഷതമേറ്റതിനെ തുടർന്ന് മാനന്തവാടി ജില്ലാശുപത്രിയിൽ ചികിൽസയിലാണ്. രാത്രി 9 മണി കഴിഞ്ഞ് നായകളുടെ നിരന്തര ബഹളത്തെ തുടർന്ന് കോളനിവാസിയായ റീനയുടെ മകൻ നവീനം പിതാവും ടോർച്ചുമായ് നോക്കിയപ്പോഴാണ് തൊട്ടടുത്ത ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നും ശബ്ദം കേട്ടത്. തോൽപ്പെട്ടി ഹൈസ്കൂളിലെ വിദ്യാർത്ഥി നവീനിന്റെ മനോധൈര്യമാണ് റെനീഷിനെ കണ്ടെത്താനായത് .തുടർന്നാണ് രാത്രി 10 മണിയോടെ ജില്ലാശുപത്രിയിലേക്ക് കൊണ്ടു പോയത്.
അടിയന്തര ചികിൽസക്കായി നോർത്ത് വനം ഡിവിഷൻ ബേഗൂർ റെയിഞ്ച് ഓഫീസർ അബ്ദുൾ സമദ് കുടുംബത്തിന് പതിനായിരം രൂപയുടെ ചെക്ക് കൈമാറി.
കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവാവ് അപകടനില തരണം ചെയ്തു.ഇന്ത്യയിൽ വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായ പഞ്ചായത്തുകളിലൊന്നാണ് തിരുനെല്ലി.





Leave a Reply