November 9, 2026

കിഡ്നി രോഗികള്‍ക്ക് സാന്ത്വനം നാട് ഏറ്റെടുത്ത് ജീവനം പദ്ധതി

0
sdr

sdr

Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ


കാവുംമന്ദം: ജില്ലയിലെ കിഡ്നി രോഗികളെ സഹായിക്കുന്നതിന് വേണ്ടി വയനാട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ജീവനം പദ്ധതിയിലേക്ക് തരിയോട് പഞ്ചായത്തില്‍ നിന്നുള്ള ആദ്യ തുക, തരിയോട് സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ വിഹിതം പ്രസിഡന്‍റ് കെ എന്‍ ഗോപിനാഥനില്‍ നിന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ബി നസീമ ഏറ്റുവാങ്ങി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ആന്‍റണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പ്രഭാകരന്‍ മാസ്റ്റര്‍, കെ മിനി, അനില തോമസ്, കെ  വി സന്തോഷ്, ആന്‍സി ആന്‍റണി, ബിന്ദു ചന്ദ്രന്‍, ഗിരിജ സുന്ദരന്‍, പി ആര്‍ വിജയന്‍, അനിത നാരായണന്‍, എം ടി ജോണി, ടി അഷ്റഫ്, ജോജിന്‍ ടി ജോയ്, സെക്രട്ടറി പി വി  തോമസ്, ജസ്സി തോമസ്, വിവിധ സ്ഥാപന മേധാവികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജീവനം പദ്ധതിയിലേക്ക്  തരിയോട് സർവ്വീസ് സഹകരണ ബാങ്കിന്റെ വിഹിതമായി 25000 രുപയും, ഡയറക്ടർ ബോർഡിന്റെയും സ്റ്റാഫിന്റെയും വിഹിതമായി 10000 രൂപയുമാണ് ചടങ്ങില്‍ വെച്ച് കൈമാറിയത്‌.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *