പയ്യമ്പള്ളി ഗ്രാമപഞ്ചായത്ത് രൂപീകരിക്കണമെന്ന് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ
മാനന്തവാടി: മാനന്തവാടി മുനിസിപ്പാലിറ്റി പയ്യമ്പള്ളി, മാനന്തവാടി എന്നീ ഗ്രാമപഞ്ചായത്തുകളാക്കി വിഭജിക്കണമെന്നും പയ്യമ്പള്ളി ഗ്രാമപഞ്ചായത്ത് പുതുതായി രൂപീകരിക്കണമെന്നും മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു, കെട്ടിട നികുതി, ലൈസൻസ് ഫീസുകൾ, തൊഴിൽ നികുതി എന്നിവ ക്രമാതീതമായി വർധിച്ചുവെന്നല്ലാതെ മുനിസിപ്പാലിറ്റി കൊണ്ടു് യാതൊരു പ്രയോജനവുമില്ല, തൊഴിലുറപ്പ് പദ്ധതി ഇല്ലാതായതു് വൻ നഷ്ടമാണ് നാടിനുണ്ടായത്,, കേന്ദ്ര വിഹിതം കിട്ടാത്തതും കനത്ത അടിയായി,, 57 ശതമാനത്തിലധികം പേർ കാർഷികാധിഷ്ഠിത തൊഴിൽ മേഖലകളിൽ ജീവനോപാധി കണ്ടെത്തുന്നവരും 60 ശതമാനത്തോളം പേർ സാമ്പത്തിക മായി പിന്നോക്കത്തിലുമാണ്,, ഒരു ഫണ്ടും ഗ്രാമങ്ങളിലും നഗരത്തിലും ലഭിക്കുന്നില്ല,,, മുനിസിപ്പാലിറ്റി ആക്കിയതോടെ തൊഴിലുറപ്പ് പദ്ധതി മൂലം ലഭിക്കുമായിരുന്ന കോടിക്കണക്കിന് രൂപയുടെ വരുമാന നഷ്ടമുണ്ടായി,,, നഗര റോഡുകൾ ചെറുതും വലുതും തകർന്ന് കിടക്കുന്നു, റോഡുകൾ തകർന്നതിനാൽ വിനോദ സഞ്ചാര മേഖലയെയും മുരടിപ്പ് ബാധിച്ചു,,
മുനിസിപ്പാലിറ്റി ലൈസൻസ് ഫീസിനത്തിൽ കടുത്ത ചൂഷണമാണ് നടക്കുന്നത്, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിയമ വിരുദ്ധമായാണ് ഫീസ് ഈടാക്കുന്നതു്,,,
ജനറൽ ബോഡി യോഗം ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.കെ വാസുദേവൻ ഉൽഘാടനം ചെയ്തു,, മർച്ചന്റ്സ് അസോസിയേഷൻപ്രസിഡന്റ് കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു,, ട്രഷറർ എൻ പി ഷിബി സംഘടനാ കണക്ക് അവതരിപ്പിച്ചു,, ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡ് നൽകി, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 50 വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകി,, ജീവ കാരുണ്യ പ്രവർത്തകൻ വി.പി ഷാജുവിനെയും 40 വർഷത്തിലധികം മികച്ച സേവനം ചെയ്ത റൈറ്റർ ഹരിദാസിനെയും ആദരിച്ചു,, ജി എസ് ടി യെ കുറിച്ച് അഡ്വ.റഷീദ് പടയൻ ക്ലാസെടുത്തു, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കടവത്ത് മുഹമ്മദ്, ഏകോപന സമിതി ജില്ലാ ട്രഷറർ ഇ ഹൈദ്രു, നൗഷാദ് കാക്കവയൽ, എ കെ ഷാനവാസ്, ബിൽഡിംഗ് ഓണേർസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അബ്ബാസ് ഹാജി തലപ്പുഴ, ജോൺ മാസ്റ്റർ നളന്ദഎന്നിവർ പ്രസംഗിച്ചു, ജീവനം പദ്ധതിയെ കുറിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, വൈസ് പ്രസിഡന്റ് എ പ്രഭാകരൻ മാസ്റ്റർ എന്നിവർ വിവരിച്ചു,,, പി.വി മഹേഷ് സ്വാഗതവും എം.വി സുരേന്ദ്രൻ നന്ദിയും പറഞ്ഞു,,20l9 -2021 വർഷത്തെ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളായി കെ ഉസ്മാൻ(പ്രസിഡന്റ്) പി.വി മഹേഷ് (ജനറൽ സെക്രട്ടരി ) എൻ പി ഷിബി (ട്രഷറർ) എം.വി സുരേന്ദ്രൻ, കെ എക്സ് ജോർജ്, എം.കെ ശിഹാബുദ്ദീൻ, സി.കെ സുജിത്, എൻ വി അനിൽകുമാർ (വൈസ് പ്രസിഡന്റുമാർ, കെ ഷാനു, ജോൺസൺ ജോൺ, ഇ എ നാസിർ ( സെക്രട്ടരിമാർ ) എന്നിവരെ തെരഞ്ഞെടുത്തു,,,





Leave a Reply