August 14, 2026

ജീവനം പദ്ധതി: ജനകീയ ഫണ്ട് ശേഖരണം വ്യാഴാഴ്ച

0
By ന്യൂസ് വയനാട് ബ്യൂറോ
 

കിഡ്‌നി രോഗികളെ സഹായിക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള  ജീവനം  പദ്ധതിക്കായി വ്യാഴാഴ്ച  ജില്ലയില്‍ ജനകീയ ഫണ്ട് ശേഖരണം നടക്കും. 2019-20 വാര്‍ഷിക പദ്ധതിയില്‍ ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചിട്ടുള്ളത്. 70 ലക്ഷം രൂപ പൊതുജനങ്ങളില്‍ നിന്നു ശേഖരിക്കും. എല്ലാ പഞ്ചായത്തുകളിലും പഞ്ചായത്ത് പ്രസിഡന്റുമാര്‍ ചെയര്‍മാനായുള്ള ജനകീയ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. പാലിയേറ്റീവ് പ്രവര്‍ത്തകര്‍ കണ്‍വീനറും ജില്ലാ പഞ്ചായത്ത് അംഗങ്ങളും മറ്റു ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമെല്ലാം അംഗങ്ങളായുള്ള ജനകീയ കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് ധനസമാഹരണം. വാര്‍ഡ് തലങ്ങളില്‍ വീടുകള്‍ കേന്ദ്രീകരിച്ച് ഫണ്ട് ശേഖരണത്തിനായി പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. സ്‌കൂളുകള്‍, സര്‍ക്കാര്‍ സര്‍ക്കാരിതര സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചും ധനം സമാഹരിക്കും. ജില്ലയില്‍ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്ന 800ലധികം രോഗികളാണുള്ളത്. കിഡ്‌നി മാറ്റിവെച്ച് തുടര്‍ചികിത്സ നടത്തുന്ന രോഗികളുമുണ്ട്. രോഗികളുടെ വിശദവിവരങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്തുകളുടെ സഹായത്തോടെ പ്രത്യേകം സര്‍വേ നടത്തിയിരുന്നു. ഫണ്ട് ശേഖരണം വിജയിപ്പിക്കുന്നതിനായി എല്ലാവരും രംഗത്തിറങ്ങണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ അഭ്യര്‍ത്ഥിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *