August 13, 2026

പേരിയ 35ൽ വാഹനാപകടം:, 4 പേർക്ക് പരിക്ക്

0
By ന്യൂസ് വയനാട് ബ്യൂറോ
പേരിയ:
പേരിയ 35ൽ കാറും ലോറിയും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക് ശ്രീ കണ്ഠാപുരത്ത് നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന കാറും കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ശ്രീകണ്ഠാപുരം മുട്ടത്തിൽ പറമ്പിൽ
കുട്ടിയമ്മ (70)സുകു (49) ,ഹേമന്ത്(18), ഹൃദ്യ (12) എന്നിവർക്കാണ് പരിക്ക് പറ്റിയത്.ഇവരെ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.
റോഡ് ടാറിംഗ് പ്രവർത്തി കഴിഞ്ഞ് നാളുകളായിട്ടും സൂചനാ ബോർഡുകളോ, വേഗത നിയന്ത്രണ ബോർഡുകളോ സ്ഥാപിച്ചിട്ടില്ല, വിദ്യാലയങ്ങൾക്ക് സമീപത്തോ അപകട സാധ്യതയുള്ള സ്ഥലങ്ങളിലോ മുൻകരുതലുകളെടുക്കാൻ പൊതുമരാമത്ത് വകുപ്പ് ഇടപെടലുകൾ നടത്തിയിട്ടില്ലെന്ന ആക്ഷേപമുയരുന്നുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *