May 13, 2024

വി. ജി .വിജയൻ എൻഡോവ‌്മെന്റ‌് വിതരണം ചെയ‌്തു

0
Jwd5610.jpg
   

കൽപ്പറ്റ
പത്രപ്രവർത്തക യൂനിയൻ നേതാവും മുതിർന്ന മാധ്യമപ്രവർത്തകനുമായിരുന്ന വി ജി വിജയന്റെ സ‌്മരണക്കായി വയനാട‌് പ്രസ‌് ക്ലബ‌് ഏർപ്പെടുത്തിയ എൻഡോവ‌്മെന്റ‌് വിതരണവും അനുസ‌്മരണ സമ്മേളനവും സാഹിത്യ അക്കാദമി വൈസ‌് ചെയർ പെഴ‌്സൺ ഡോ. ഖദീജ മുംതസ‌് ഉദ‌്ഘാടനം ചെയ‌്തു.കഴിഞ്ഞ എസ‌്എസ‌്എൽസി പരീക്ഷയിൽ  മികച്ച വിജയം നേടിയ നാല‌് പട്ടിക വർഗ വിദ്യാർത്ഥികൾക്കാണ‌്  5000 രൂപയും ഫലകവും അടങ്ങിയ  എൻഡോവ‌്മെന്റ‌് സമ്മാനിച്ചത‌്. പ്രസ‌് ക്ലബിൽ നടന്ന ചടങ്ങിൽ ജനാധിപത്യം–-വെല്ല‌് വിളികളും  ആശങ്കകളും എന്ന വിഷയത്തിൽ ഡോ. ഖദീജ മുംതസ‌് സംസാരിച്ചു. വി ജി വിജയൻ അനുസ‌്മരണ സമിതി ചെയർമാൻ വിജയൻ ചെറുകര അനുസ‌്മരണ പ്രഭാഷണം നടത്തി. 
ചടങ്ങിൽ വിവിധ മേഖലകളിൽ മികവ‌് തെളിയിച്ച മാധ്യമപ്രവർത്തകരെ ആദരിച്ചു.    പ്രസ‌് ക്ലബ‌് സെക്രട്ടരി പി ഒ ഷീജ, പ്രസിഡണ്ട‌് പ്രദീപ‌് മാനന്തവാടി, ട്രഷറർ എം ഷാജി, ഇൻഫർമേഷൻ ഓഫീസർ കെ ടി ശേഖർ, മാധ്യമം ന്യൂസ‌് എഡിറ്റർ  വി മുഹമ്മദാലി, ഗവ. കോളേജ‌് മുൻ ലക‌്ചറർ പി സി രാമൻകുട്ടി, കെ സദാനന്ദൻ, കെ എ അനിൽകുമാർ എന്നിവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *