June 20, 2026

കെ.ആർ.എം. യു വയനാട് ജില്ലാ സമ്മേളനം ഇന്ന് കൽപ്പറ്റയിൽ

0
photo.jpg
By ന്യൂസ് വയനാട് ബ്യൂറോ
കെ.ആർ.എം. യു വയനാട് ജില്ലാ സമ്മേളനം ഇന്ന്. 

കൽപ്പറ്റ: കേരളത്തിലെ പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന തൊഴിലാളി സംഘടനയായ  കേരള റിപ്പോർട്ടേഴ്സ് ആന്റ് മീഡിയ പേഴ്സൺസ് യൂണിയന്റെ വയനാട് ജില്ലാ സമ്മേളനം ഇന്ന്   (ശനിയാഴ്ച്ച )നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് കൽപ്പറ്റ സിവിൽ സ്റ്റേഷന് എതിർവശമുള്ള വയനാട് പ്രസ്സ് അക്കാദമി ഹാളിലാണ് സമ്മേളനം. സംസ്ഥാന ജില്ലാ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ച് പ്രവർത്തനം നടത്തി വരുന്നുണ്ട്. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *