May 30, 2026

സ്പ്ലാഷ് – 2019 കായിക മത്സരങ്ങള്‍ക്ക് പേര്‍ രജിസ്റ്റര്‍ ചെയ്യണം

0
11-copy.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
9-ാമത് സ്പ്ലാഷ് – 2019 മഴമഹോത്സവത്തിന്‍റെ ഭാഗമായി വയനാട് ടൂറിസം ഓര്‍ഗ്ഗെനൈസേഷനും, വയനാട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന മഡ് ഫുട്ബോള്‍, മഡ് വോളീബോള്‍,   മഡ് കബഡി, മഡ് വടംവലി, സൈക്ലിംഗ് എന്നീ മത്സരങ്ങള്‍ 2019 ജൂലൈ     6 മുതല്‍ 13 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നടത്തപ്പെടും.     2019 ജൂലൈ 6-ന് വള്ളിയൂര്‍ക്കാവിലും, പനമരത്തും, 7-ന് മുട്ടിലിലും മഡ് ഫുട്ബോള്‍ സോണല്‍ മത്സരങ്ങള്‍ നടത്തപ്പെടും. 7-ന് കോട്ടത്തറയില്‍ വെച്ച് ജില്ലാതല മഡ് വോളീബോള്‍ മത്സരങ്ങളും, 10-ന് ചുണ്ടയില്‍ വെച്ച് ജില്ലാതല മൗണ്ടന്‍ സൈക്ലിംഗ് മത്സരങ്ങളും, 13-ന് കാക്കവയലില്‍ വെച്ച് ജില്ലാതല മഡ് ഫുട്ബോള്‍,  കബഡി,  വടംവലി മത്സരങ്ങളും നടത്തപ്പെടും.  13-ന് രാവിലെ 9 മണിക്ക് കാക്കവയലില്‍ നിന്നും ആരംഭിച്ച് കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കന്‍ററി സ്കൂള്‍ ഗ്രൗണ്ടില്‍ അവസാനിക്കുന്ന പുരുഷ വിഭാഗം, വനിതാ വിഭാഗം, +45 പുരുഷ വിഭാഗം ജില്ലാതല മാരത്തോണ്‍ മത്സരങ്ങളും നടത്തപ്പെടും.  ജില്ലാതല മഡ് ഫുട്ബോള്‍ മത്സര വിജയികള്‍ക്ക് യഥാക്രമം 7,777 രൂപ, 5,555 രൂപ, 3,333 രൂപയും, വോളിബോള്‍, കബഡി, വടംവലി, മൗണ്ടന്‍ സൈക്ലിംഗ് മത്സര വിജയികള്‍ക്ക് യഥാക്രമം 5,000/-, 3,000/-, 1,500/- രൂപയും പ്രൈസ്മണിയായി വിതരണം ചെയ്യും.  മാരത്തോണ്‍ മത്സര വിജയികള്‍ക്ക് യഥാക്രമം 3,000/-, 2,000/-, 1,000/- രൂപ നിരക്കിലും പ്രൈസ്മണി വിതരണം ചെയ്യുന്നതാണ്.
മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ജൂലൈ 2-ാം തീയതി വൈകുന്നേരം 3 മണിക്ക് മുമ്പായി സെക്രട്ടറി, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ നോര്‍ത്ത്, വയനാട് എന്ന വിലാസത്തില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 04936 202658 എന്ന നമ്പറില്‍ ലഭിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *