April 26, 2024

യാത്രാ നിരോധനത്തിനെതിരെ ക്രിക്കറ്റ് താരങ്ങൾ പോലും ഉപവസിക്കേണ്ട അവസ്ഥയാണെന്ന് ടിനു യോഹന്നാൻ.

0
Img 20190930 Wa0482.jpg
ബത്തേരി:
യാത്രാ നിരോധനത്തിനെതിരെ ക്രിക്കറ്റ് താരങ്ങൾ പോലും ഉപവസിക്കേണ്ട അവസ്ഥയാണെന്ന് ടിനു യോഹന്നാൻ.
യാത്ര നിരോധനവുമായി ബന്ധപ്പെട്ട് യുവജന നേതാക്കൾ നടത്തുന്ന ഐക്യദാർഢ്യ സമരത്തിന് അഭിവാദ്യമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃഷ്ണഗിരി സ്റ്റേഡിയം മനോഹരമാണ് ഈ സ്റ്റേഡിയത്തിൽ കളിച്ചു പോയ വിദേശ കളിക്കാർ പോലും കൃഷ്ണഗിരിയിൽ കളിക്കാൻ ഏറെ താത്പര്യം കാണിക്കുന്നു.
വിദേശ,ദേശീയ കളിക്കാർ കൃഷ്ണഗിരിയിൽ കളിക്കാൻ മൈസൂർ എയർപോർട്ടിൽ ഇറങ്ങി 766 ദേശീയ പാത വഴിയാണ് വരാറുള്ളത്.യാത്ര ക്ഷീണം കുറയ്ക്കുന്നതിന് വേണ്ടിയാണ് ഈ പാത തെരഞ്ഞെടുക്കുന്നത്.കൂടുതൽ യാത്ര ചെയ്യുമ്പോൾ ക്ഷീണം കൂടുതലായി  കളിക്കാർക്ക് അനുഭവപ്പെടാറുണ്ട്.അതിനാൽ ഈ പാതക്ക് ഞങ്ങളും ഉപവസിക്കേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *