August 14, 2026

പ്രളയത്തില്‍ വീട് തകര്‍ന്ന കുടുംബത്തിന് പ്രവാസി കൂട്ടായ്മ വീട് നിര്‍മിച്ച് നല്‍കി.

0
WhatsApp-Image-2019-10-12-at-10.13.58-AM.jpeg
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി;രണ്ട് വര്‍ഷം മുമ്പുണ്ടായ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബത്തിന് തലശ്ശേരി കുവെത്ത് വെല്‍ഫയര്‍ അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ പുതി വീട് നിര്‍മിച്ച് താക്കോല്‍ കൈമാറി. പനമരം പറക്കുനിയില്‍ താമസിക്കുന്ന റജില, അമ്പു താഹിര്‍ കുടുംബത്തിന്റ വീടാണ് 2018 ല്‍ തകര്‍ന്നത്.ഭാഗികമായി തകര്‍ന്നിരുന്ന വീട് അഞ്ചര ലക്ഷത്തോളം രൂപാ ചിലവില്‍ പൂര്‍ണ്ണമായും നിര്‍മിച്ചു നല്‍കുകയായിരുന്നു.അസോസിയേഷന്‍ ചെയര്‍മാന്‍ നിസാം സി.എന്‍ കുടുംബത്തിന് താക്കോല്‍ കൈമാറി. ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്‌ളോക് പഞ്ചായത്ത് പ്രസിഡന്റ്  ദിലീപ് കുമാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഷൈനി കൃഷ്ണന്‍ വാര്‍ഡ് മെമ്പര്‍ ചാക്കോ, റസാഖ് കല്പ്പറ്റ, മുഹമ്മദ് നിസാര്‍, ഇബ്രാഹിം  മാസ്റ്റര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എന്‍.പി ഫിനോജ് അദ്ധ്യക്ഷത വഹിച്ചു.എന്‍. റഫീക്ക് സ്വാഗതവും ഷംസീര്‍ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *